തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തിൽ രാജ്യത്തെ വിവിധ സർവകലാശാലകളിലേക്കും കോളേജുകളിലേക്കും ബിരുദ കോഴ്സ് പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന CUET UG 2025 പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഇതിനായി http://cuet.nta.nic.in എന്ന വെബ്‌സൈറ്റിൽ വിൻഡോ തുറന്നു. മാർച്ച് 22വരെ അപേക്ഷ നൽകാം. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക അറിയിപ്പ്, ഓൺലൈൻ ഫോം, പരീക്ഷയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ എന്നിവ ഈ വെബ്‌സൈറ്റിൽ നിന്ന് അറിയാൻ കഴിയും. അപേക്ഷകർക്ക് അഞ്ച് CUET വിഷയങ്ങൾ തിരഞ്ഞെടുക്കാൻ കഴിയും. 13 ഭാഷകൾ, 23 ഡൊമെയ്ൻ വിഷയങ്ങൾ, ഒരു ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിങ്ങനെ 37 ആകെ വിഷയങ്ങളുണ്ട് . ഇന്ത്യയിലെ മികച്ച സർവകലാശാലകൾ നൽകുന്ന യുജി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായാണ് ദേശീയ തലത്തിൽ പ്രവേശന പരീക്ഷ നടത്തുന്നത്. ഈ വർഷം രാജ്യത്ത് 287 സർവകലാശാലകൾ CUET UG 2025 സ്‌കോറുകൾ വഴി പ്രവേശനം നൽകും. 2025 ലെ CUET UG സ്വീകരിക്കുന്ന കോളേജുകളുടെ ലിസ്റ്റ് NTA http://cuet.nta.nic.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതെ സമയം 2025 ലെ CUET പരീക്ഷാ തീയതികൾ NTA ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുമ്പോൾ, 2025 ലെ CUET പ്രധാന തീയതികൾ അപ്‌ഡേറ്റ് ചെയ്യും. 2025 മെയ് 08 നും ജൂൺ 01 നും ഇടയിൽ പരീക്ഷ നടത്തും എന്നാണ് വിവരം.

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം: ഏവർക്കും വിജയാശംസകൾ
തിരുവനന്തപുരം:എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം....