തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ ബസുകളിൽ സിസിടിവി ക്യാമറ നിർബന്ധമാക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ക്യാമറ ഘടിപ്പിക്കാത്ത സ്കൂൾ വാഹനങ്ങൾക്ക് അടുത്ത വർഷം മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ബസുകളിൽ ഡ്രൈവറുടെ കാബിനിൽ അടക്കം ക്യാമറ ഘടിപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. സ്വകാര്യ ബസ് ജീവനക്കാർ കുറ്റവാളികളെല്ലെന്ന് ഉറപ്പിക്കാൻ പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ അത് ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.