പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

മെഡിക്കൽ പ്രവേശന മാനദണ്ഡത്തിനെതിരായ  സുപ്രീംകോടതി വിധി: NMC മാനദണ്ഡങ്ങൾ ഉടൻ പുതുക്കും 

Feb 22, 2025 at 12:31 pm

Follow us on

തിരുവനന്തപുരം: കൈകൾക്ക് വൈകല്യമുള്ള വിദ്യാർഥികൾ മെഡിക്കൽ വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നത് സംബന്ധിച്ച് ദേശീയ മെഡിക്കൽ കമ്മീഷൻ പുറപ്പെടുവിച്ച മാനദണ്ഡത്തെ സുപ്രീം കോടതി ശക്തമായി വിമർശിച്ച പശ്ചാത്തലത്തിൽ മെഡിക്കൽ പ്രവേശന മാനദണ്ഡങ്ങൾ ഉടൻ പുതുക്കും. ദേശീയ മെഡിക്കൽ കമ്മീഷൻ ഉന്നയിച്ച കാര്യം 
ഭിന്നശേഷിക്കാരുടെ അവകാശത്തിനും ഭരണഘടനയ്ക്കും എതിരാണെന്നുമാണ് ഇന്നലെ  ജസ്റ്റിസ് ബി.ആര്‍ ഗവായ് അടക്കമുള്ളവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടിയത്.


ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എംബിബിഎസ് കോഴ്‌സില്‍ പ്രവേശനം നിഷേധിച്ചതിനെതിരെയുള്ള അപ്പീല്‍ പരിഗണിച്ചായിരുന്നു  കോടതിയുടെ നിർദേശം.
നീറ്റ് യുജി 2024 പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ ഹരജിക്കാരനെ, അത്യാവശ്യ ക്ലിനിക്കൽ പ്രവർത്തനങ്ങൾ നിർവഹിക്കാനുള്ള കഴിവ് ഉണ്ടായിരുന്നിട്ടും, ഡിസെബിലിറ്റി അസസ്സ്മെന്റ് ബോർഡ് അയോഗ്യനാണെന്ന് പറയുകയായിരുന്നു.
ശാരീരിക വൈകല്യം മാത്രം കണക്കിലെടുത്ത് ഒരു വിദ്യാർഥിയെ മെഡിക്കൽ പ്രവേശന പരിധിയിൽ നിന്ന് വിലക്കുന്നത് ഭരണഘടനാ ഉറപ്പുകളുടെയും വികലാംഗരുടെ അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര കൺവെൻഷനുകളുടെയും ലംഘനമാണെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് വികലാംഗർക്കുള്ള മെഡിക്കൽ പ്രവേശനത്തിന്റെ മാനദണ്ഡങ്ങൾ ദേശീയ മെഡിക്കൽ കമ്മീഷൻ പുതുക്കി ഇറക്കുക.

Follow us on

Related News