തിരുവനന്തപുരം: 2025 അധ്യയന വർഷത്തെ കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേ പ്രവേശനത്തിനുള്ള KEAM 2025 പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ തുടങ്ങി. വിദ്യാർത്ഥികൾക്ക് മാർച്ച് 10നകം ഓൺലൈനായി അപേക്ഷ നൽകാം. എസ്എസ്എൽസി സർട്ടിഫിക്കറ്റ്, പൗരത്വം, നേറ്റിവിറ്റി തുടങ്ങിയവ തെളിയിക്കാനുള്ള സർട്ടിഫിക്കറ്റുകളും 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോയും ഒപ്പും സഹിതമാണ് അപേക്ഷിക്കേണ്ടത്. രേഖകൾ സമർപ്പിക്കാൻ മാർച്ച് 15നു വൈകിട്ട് 5വരെ സമയമുണ്ട്. ഒന്നിലധികം കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നവരും ആകെ ഒരു അപേക്ഷ നൽകിയാൽ മതി. കേരളത്തിനു പുറമെ ഡൽഹി, മുംബൈ എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും http://cee.kerala.gov.in സന്ദർശിക്കുക.

എം.ശിവപ്രസാദ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്: സെക്രട്ടറി പി.എസ്.സഞ്ജീവ്
തിരുവനന്തുപുരം: വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐക്ക് ഇനി പുതിയ നേതൃനിര. ആലപ്പുഴയിൽ...