പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം വന്നു: വെബ്സൈറ്റുകൾ സജ്ജീവമായി2026ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു: വിശദമായി അറിയാംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകൾ ഈ വർഷം പലവിധംപ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രിപിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതിLSS, USS സർട്ടിഫിക്കേറ്റുകൾ ഇനി സ്കൂളിൽ ഡൗൺലോഡ് ചെയ്യാംഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി 2026 പരീക്ഷാ ടൈം ടേബിൾഎസ്എസ്എൽസി പരീക്ഷ മാർച്ച്‌ 5മുതൽ: ഫലം മേയ് 8ന്കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസർ നിയമനം: ആകെ 258 ഒഴിവുകൾസെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതി നടത്തുന്ന വിവിധ യോഗ കോഴ്സുകൾ: അപേക്ഷ 30വരെ

നോര്‍ക്ക റൂട്ട്സ് വഴി യുഎഇയിൽ നഴ്സ് നിയമനം: അപേക്ഷ 18വരെ മാത്രം 

Feb 9, 2025 at 2:22 am

Follow us on

തിരുവനന്തപുരം:നോര്‍ക്ക റൂട്ട്സ് വഴി യുഎഇയിലെ ആരോഗ്യ സേവനമേഖലയിലെ പ്രമുഖ സ്വകാര്യസ്ഥാപനത്തിലേക്ക് സ്റ്റാഫ് നഴ്സ് നിയമനം നടത്തുന്നു.  നൂറിലധികം ഒഴിവുകളുണ്ട്.

പുരുഷൻമാർക്ക് മാത്രമാണ് അവസരം. നഴ്സിങ്ങിൽ ബിഎസ്‌സി, പോസ്റ്റ് ബിഎസ്‌സി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. എമര്‍ജന്‍സി,  കാഷ്വാലിറ്റി അല്ലെങ്കില്‍ ഐസിയു സ്പെഷ്യാലിറ്റിയില്‍ എന്നിവയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യം. ബിഎൽഎസ് (ബേസിക് ലൈഫ് സപ്പോർട്ട്), എസിഎൽഎസ് (അഡ്വാൻസ്ഡ് കാർഡിയോവാസ്കുലർ ലൈഫ് സപ്പോർട്ട്), മെഡിക്കൽ നഴ്സിങ് പ്രാക്ടിസിങ് യോഗ്യതയും വേണം. അബൂദബി ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ പ്രാക്ടിസിങ് ലൈസൻസ് (രജിസ്ട്രേഡ് നഴ്സ്) ഉളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അല്ലാത്തവര്‍ നിയമന ഉത്തരവ് ലഭിച്ച് 90 ദിവസത്തിനകം ഈ  യോഗ്യത നേടണം. അപേക്ഷകർ ബയോഡാറ്റയും  വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും അപേക്ഷിക്കണം. 5,000 ദിര്‍ഹം ശമ്പളവും, ഷെയേര്‍ഡ് ബാച്ചിലർ താമസം, സൗജന്യ ഭക്ഷണം അല്ലെങ്കില്‍ പാചകം ചെയ്യുന്നതിനുളള സൗകര്യം, ആരോഗ്യ ഇൻഷുറൻസ്, അവധി ആനുകൂല്യങ്ങള്‍, രണ്ടു വർഷത്തിലൊരിക്കൽ നാട്ടിലേയ്ക്കുളള വിമാനടിക്കറ്റ് ആനുകൂല്യങ്ങള്‍ എന്നിവയും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. അപേക്ഷ  http://norkaroots.org, http://nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ വഴി സമർപ്പിക്കണം. അപേക്ഷ നൽകാനുള്ള അവസാന തീയതി  ഫെബ്രുവരി 18. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

Follow us on

Related News

പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം:പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ...

കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനം

കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനം

തിരുവനന്തപുരം:കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ്...