തിരുവനന്തപുരം: എൻജിനീയറിങ്, ടെക്‌നോളജി, ആർക്കിടെക്‌ചർ എന്നിവയിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് ഇൻ എൻജിനീയറിങ് (GATE-2025) പരീക്ഷക്ക് ഇന്ന് തുടക്കം. ഇന്നുമുതൽ 16 വരെയാണ് വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ നടക്കുന്നത്. വിദ്യാർത്ഥികൾ അഡ്മിറ്റ് കാർഡും സർക്കാർ നൽകിയ സാധുവായ തിരിച്ചറിയൽ രേഖയും കൈയിൽ കരുതണം. കാൽക്കുലേറ്ററുകൾ, വാച്ചുകൾ, വാലറ്റുകൾ, മൊബൈൽ ഫോണുകൾ, ബ്ലൂടൂത്ത് ഉപകരണങ്ങൾ, മറ്റ് ഇലക്ട്രോണിക് അല്ലെങ്കിൽ കമ്മ്യൂണിക്കേഷൻ ഗാഡ്‌ജെറ്റുകൾ എന്നിവ പരീക്ഷഹാളിൽ അനുവദിക്കില്ല.
പരീക്ഷ ആരംഭിക്കുന്നതിന് 30 മുതൽ 45 മിനിറ്റ് മുമ്പെങ്കിലും പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരണം. പരീക്ഷ അവസാനിക്കുന്നതിന് നിശ്ചിതസമയം മുമ്പ് പുറത്തിറങ്ങാനും അനുവദിക്കില്ല.