തിരുവനന്തപുരം: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (CISF) കോൺസ്റ്റബിൾ തസ്തികയിൽ 1124 ഒഴിവുകൾ. കോൺസ്റ്റബിൾ/ഡ്രൈവർ, കോൺസ്റ്റബിൾ/ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ (ഫയർ സർവീസ് ഡ്രൈവർ) വിഭാഗങ്ങളിലായാണ് ഒഴിവുകൾ. നിയമനത്തിനുള്ള വിജ്ഞാപനം ഉടൻ ഇറങ്ങും. പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷ സമർപ്പിക്കാനുള്ള സമയം ഫെബ്രുവരി 3മുതൽ മാർച്ച് 4 വരെയാണ്. പത്താം ക്ലാസ് പാസായവർക്ക് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ ഹെവി, ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസും 3വർഷത്തെ ഡ്രൈവിങ് പരിചയവും വേണം. 21 വയസ് മുതൽ 27 വയസ്അ വരെയാണ് പ്രായപരിധി. നിയമനം ലഭിക്കുന്നവർക്ക് 21,700 മുതൽ 69,100 രൂപവരെ ശമ്പളം ലഭിക്കും. അപേക്ഷകർക്ക് 167 സെ.മീ (എസ്ടിക്ക്: 160 സെ.മീ) ഉയരവും 80-85 സെ.മീ (എസ്ടിക്ക്: 78-83 സെ.മീ) നെഞ്ചളവും അതിന് ആനുപാതികമായ തൂക്കവും വേണം. ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന, കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ എഴുത്തുപരീക്ഷ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. 100 രൂപയാണ് അപേക്ഷ ഫീസ്. കൂടുതൽ വിവരങ്ങൾ https://cisfrectt.cisf.gov.in ൽ ഉടൻ ലഭ്യമാകും.
പാഠപുസ്തകങ്ങൾ എല്ലാവർഷവും പുതുക്കുന്നത് പരിഗണനയിൽ: പരിഷ്കരിച്ച പുസ്തകങ്ങൾക്ക് അംഗീകാരം
തിരുവനന്തപുരം: പരിഷ്കരിച്ച പാഠ പുസ്തകങ്ങൾക്ക് കരിക്കുലം കമ്മറ്റി അംഗീകാരം...