പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

അടുത്ത അധ്യയനവർഷം മുതൽ പുതിയ പാഠപുസ്തകങ്ങൾ: സംസ്ഥാന കരിക്കുലം കമ്മിറ്റിയോഗം 27ന് 

Jan 24, 2025 at 5:09 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വർഷംമുതൽ 2, 4, 6, 8,10 ക്ലാസുകളിൽ പുതിയ  പാഠപുസ്തകങ്ങൾ നിലവിൽ വരും. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഒന്നുമുതൽ 10വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പുതുക്കിയ പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകുന്നതിനുള്ള  സംസ്ഥാന കരിക്കുലം കമ്മിറ്റിയോഗം ജനുവരി 27ന് തിരുവനന്തപുരത്ത് ചേരും. 2, 4, 6, 8 ക്ലാസുകളിലെ പുതുക്കിയ 128 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് അംഗീകാരത്തിനായി സമർപ്പിക്കുന്നത്. പത്താം ക്ലാസിലെ 77 ടൈറ്റിൽ പാഠപുസ്തകങ്ങൾക്ക് 2024 ഡിസംബർ മാസം 19ന് ചേർന്ന സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗീകാരം നൽകിയിരുന്നു. 

ആയിരത്തിലധികം വരുന്ന അധ്യാപകരുടെ സേവനം ഉപയോഗിച്ചാണ് പാഠപുസ്തക പരിഷ്കരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞത്. ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായ മുഴുവൻ രചനാ സമിതി അംഗങ്ങളുടെയും യാത്രാബത്തയും പ്രതിഫലവും ഉടൻതന്നെ നൽകുന്നതാണെനന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

Follow us on

Related News