പ്രധാന വാർത്തകൾ
സ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതലഎസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾ

അടുത്ത അധ്യയനവർഷം എത്ര ശനിയാഴ്ചകൾ പ്രവർത്തിദിനം: സമഗ്ര പഠനത്തിനായി വിദഗ്ധ സമിതി 

Jan 21, 2025 at 7:56 pm

Follow us on

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ അക്കാദമിക കലണ്ടറുമായി ബന്ധപ്പെട്ട്  സമഗ്രമായ പഠനം നടത്താൻ സംസ്ഥാന സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു. ഈ അധ്യയന വർഷ(2024-25)ത്തെ വിദ്യാഭ്യാസ കലണ്ടറിൽ 25 ശനിയാഴ്ചകൾ പ്രവർത്തിദിനമാക്കിയത് വിദ്യാഭ്യാസ അവകാശനിയമം കണക്കിലെടുത്ത് പുന:പരിശോധിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് കണക്കിലെടുത്താണ് ഇതുമായി ബന്ധപ്പെട്ട സമഗ്ര പഠനത്തിനായി 5 അംഗ സമിതിയെ സർക്കാർ നിയമിച്ചത്. സമിതി 2 മാസത്തിനകം സർക്കാരിൽ റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ട്  സമർപ്പിക്കുന്നതിനായി ഉത്തരവ് തീയതി മുതൽ 2 മാസത്തെ സമയം അനുവദിച്ചു.

പ്രൊഫ.വി.പി ജോഷിത്ത് (വകുപ്പ് മേധാവി, ഡിപ്പാർട്ട്‌മെൻറ് ഓഫ് എഡ്യൂക്കേഷൻ, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള), ഡോ.അമർ.എസ്.ഫെറ്റിൽ (സ്റ്റേറ്റ് നോഡൽ ഓഫീസർ, അഡോളസെന്റ് ഹെൽത്ത്, എൻ.എച്ച്.എം), ഡോ.ദീപ ഭാസ്കരൻ (അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഡെവലപ്‌മെൻ്റൽ പീഡിയാട്രിക്സ്. ചൈൽഡ് ഡെവലപ്‌മെൻ്റ് സെൻ്റർ, തിരുവനന്തപുരം), ഡോ. ജയരാജ്.എസ് (മുൻ കൺസൽട്ടന്റ്, എസ്.എസ്.കെ), എം.പി.നാരായണൻ ഉണ്ണി (മുൻ ഫാക്കൽറ്റി, എസ്.സി.ഇ.ആർ.ടി) എന്നിവരാണ് സമിതി അംഗങ്ങൾ.

നിലവിലുള്ള പാഠ്യപദ്ധതി പ്രകാരം പഠന-പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന രീതിയിൽ വിനിമയത്തിന് മണിക്കൂറുകൾ/അതനുസരിച്ചുള്ള പഠനദിനങ്ങൾ വേണ്ടിവരുമെന്നും, അതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ പര്യാപ്തമായ സമയം/ദിനങ്ങൾ ലഭ്യമല്ലെങ്കിൽ കുട്ടിയുടെ ബൗദ്ധിക/ശാരീരിക വൈകാരിക/മാനസിക വികാസത്തിനു യാതൊരു തടസ്സവുമാകാത്ത രീതിയിൽ എപ്രകാരം ആ കുറവ് നികത്താനാകും എന്നും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ കൂടി അടിസ്ഥാനത്തിൽ സമഗ്രമായ പഠനം നടത്തുന്നതിനായി ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട വിദഗ്‌ധരെ ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.

Follow us on

Related News