തിരുവനന്തപുരം: സ്കൂൾ പരീക്ഷയുടെ നിരന്തര മൂല്യനിർണ്ണയത്തിന് അധ്യാപകർക്ക് അനുവദിച്ചിരിക്കുന്ന 20 മാർക്ക് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന വിദ്യാർത്ഥികൾക്ക് നൽകാം എന്ന നിർദേശവുമായി മന്ത്രി വി.ശിവൻകുട്ടി.
നിരന്തര മൂല്യനിർണ്ണയത്തിന് അധ്യാപകർക്ക് അനുവദിച്ചിരിക്കുന്ന 20 മാർക്ക് ഓരോ വിദ്യാർത്ഥിക്കും നൽകുന്ന അവസരത്തിൽ ലഹരി നിർമ്മാർജ്ജനം പോലുള്ള സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന വിദ്യാർത്ഥികൾക്ക് മാർക്ക് നൽകുന്നതിൽ മുൻഗണന നൽകുന്നതിനുള്ള നിർദ്ദേശം നൽകാവുന്നതാണെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. ശ്രദ്ധ ക്ഷണിക്കൽ നോട്ടീസിൽ ഉള്ള മറുപടിയിലാണ് മന്ത്രിയുടെ പ്രതികരണം.
- സ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യം
- പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു
- കലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കം
- ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്
- എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രം









