പ്രധാന വാർത്തകൾ
എസ്‌എസ്‌എല്‍‌സി (കർണാടക) ഫലം പ്രഖ്യാപിച്ചു: 62.34 ശതമാനം വിജയംNEET UG 2025 നാളെ: പരീക്ഷ എഴുതുന്നത് 23ലക്ഷത്തോളം വിദ്യാർത്ഥകൾഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് : കേരള ടീം സെലക്ഷൻ ട്രയൽസ്NEET-UG 2025: മാതൃകാ പരീക്ഷ നാളെമുതൽഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു: മറ്റു പരീക്ഷാഫലങ്ങളുടെ വിവരങ്ങളുംഎട്ടാം ക്ലാസ് സേ-പരീക്ഷാഫലം മെയ് 2ന്എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന്:മന്ത്രി വി. ശിവൻകുട്ടിഹയർ സെക്കന്ററി അധ്യാപക സ്ഥലംമാറ്റം: വിവിധ ജില്ലകളിലെ ഒഴിവുകൾ അറിയാംഎസ്എസ്എൽസി പരീക്ഷകളുടെ ടാബുലേഷൻ ജോലികൾ ഉടൻ പൂർത്തിയാക്കും: പരീക്ഷാഫലം വൈകില്ലബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സിൽ കൺസൽട്ടന്റ്സ് നിയമനം: അപേക്ഷ മെയ് 9വരെ

പ്ലസ് ടു വാർഷിക പരീക്ഷ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം: വിശദവിവരങ്ങൾ അറിയാം

Jan 20, 2025 at 7:31 pm

Follow us on

തിരുവനന്തപുരം:ഈ വർഷത്തെ ഹയർ സെക്കന്ററിരണ്ടാം വർഷ പരീക്ഷകളുടെ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു. http://hseportal.kerala.gov.in ലെ സ്കൂൾ ലോഗിൻ വഴി ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. രണ്ടാം വർഷ പരീക്ഷാ വിഷയങ്ങളും, ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിഷയങ്ങളും അടക്കമുള്ള വിശദ വിവരങ്ങൾ ഹാൾ ടിക്കറ്റിൽ ഉണ്ട്. വിദ്യാർത്ഥികൾക്ക് നാളെ മുതൽ സ്കൂളുകളിൽ നിന്ന് ഹാൾ ടിക്കറ്റ് വിതരണം ചെയ്യും. ജനുവരി 22മുതലാണ് പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിക്കുന്നത്. മോഡൽ പരീക്ഷകൾ ഫെബ്രുവരി 17മുതൽ 21വരെ നടക്കും. തിയറി പരീക്ഷകൾ മാർച്ച്‌ 6മുതൽ 29വരെ നടക്കും.

വിദ്യാർത്ഥികൾക്കുള്ള വിശദവിവരങ്ങൾ താഴെ

🌐പരീക്ഷക്ക് നിശ്ചിത സമയത്തിന് 15 മിനിറ്റ് മുൻപ് പരീക്ഷാഹാളിൽ പ്രവേശിക്കേണ്ടതാണ്.
🌐 ഹാൾ ടിക്കറ്റ് / അഡ്മിഷൻ ടിക്കറ്റ് ഇല്ലാത്തവരെ ഒരു കാരണവശാലും പരീക്ഷാഹാളിൽ പ്രവേശിപ്പിക്കുന്നതല്ല.
🌐Cool of Time ൽ ഉത്തരം എഴുതാൻ പാടുള്ളതല്ല.
🌐ചോദ്യങ്ങൾക്കൊപ്പമുള്ള നിർദേശങ്ങൾ ശ്രദ്ധാപൂർവം വായിക്കേണ്ടതാണ്.
🌐പരീക്ഷയാരംഭിച്ച് 30 മിനിറ്റ് കഴിഞ്ഞ് പരീക്ഷാഹാളിൽ പ്രവേശിക്കുവാനും പരീക്ഷ അവസാനിക്കുന്നതിന് 30 മിനിറ്റ് മുൻപ് ഹാൾ വിട്ടുപോകാനും അനുവദിക്കുന്നതല്ല.
🌐പരീക്ഷാഹാളിൽ CLARK’S ടേബിൾ ഉൾപ്പെടെ യുള്ള ഒരു ഡാറ്റാ ടേബിളും അനുവദനീയമല്ല.


🌐പരീക്ഷാഹാളിൽ കണക്ക് കൂട്ടലുകൾക്കായി പ്രോഗ്രാം ചെയ്ത കൽകുലേറ്ററുകൾ അനുവദനീയമല്ല.
🌐Non Programmable Calculator ഒഴികെ യുള്ള ഇലക്ട്രോണിക് ഉപകരണങ്ങളോ Smart Watch പോലുള്ള വാർത്താവിനിമയ ഉപകരണങ്ങളോ സ്കൂൾ കോമ്പൗണ്ടിൽ കൊണ്ടുവരാൻ പാടുള്ളതല്ല.
🌐പഠന സഹായികൾ, പേപ്പർ കട്ടിങ്ങ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് കോപ്പി അടിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ മാന്വൽ പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുന്നതാണ്.
🌐ഏതെങ്കിലുംതരത്തിലുള്ള ആൾമാറാട്ടം പിടിക്കപ്പെട്ടാൽ ആൾമാറാട്ടം നടത്തിയ കുട്ടിയുടെ പേരിലും യഥാർത്ഥത്തിൽ രജിസ്റ്റർ ചെയ്ത കുട്ടിയുടെ പേരിലും ആൾമാറാട്ടത്തിനു പോലീസ് കേസ് ഫയൽ ചെയ്യുന്നതാണ്. മാന്വൽ പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുന്നതാണ്.

Follow us on

Related News