തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ജനുവരി 22മുതൽ തുടക്കമാകും. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകളാണ് ജനുവരി 22 മുതൽ ആരംഭിക്കുന്നത്. പ്ലസ് വൺ, പ്ലസ് ടു മാതൃക പരീക്ഷകൾ ഫെബ്രുവരി 17 മുതൽ 21വരെ നടക്കും. ഹയർ സെക്കൻഡറി തിയറി പരീക്ഷകൾ മാർച്ച് 6 മുതൽ 29 വരെയാണ് നടക്കുക.
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കും. എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ നടക്കും. ഏപ്രിൽ 8ന് മൂല്യ നിർണയ ക്യാമ്പ് തുടങ്ങും. മെയ് മാസം മൂന്നാമത്തെ ആഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്തും.
- എൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാം
- വിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്
- ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു
- റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽ
- എസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽ








