പ്രധാന വാർത്തകൾ
കൈറ്റിന്റെ ‘കീ ടു എൻട്രൻസ്’: എഞ്ചിനീയറിങ് മാതൃകാപരീക്ഷ ഏപ്രിൽ 16മുതൽരാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ജൂനിയർ എക്സിക്യൂട്ടിവ്: ആകെ 309 ഒഴിവുകൾഫാസ്റ്റ്ഫുഡ് മേക്കിങിൽ കാലിക്കറ്റ്‌ സർവകലാശാലയുടെ പരിശീലനംസ്കൂൾ പഠനോപകരണങ്ങൾ സഹകരണ സംഘങ്ങൾ വഴി വിലകുറച്ച് ലഭ്യമാക്കാൻ ശ്രമംKEAM പ്രവേശന പരീക്ഷ ഏപ്രിൽ 23മുതൽ: ടൈം ടേബിൾ അറിയാംഒന്നാംക്ലാസ് പ്രവേശനത്തിന് 6വയസ്: 2027 ലേക്ക് നീട്ടണമെന്ന് രക്ഷിതാക്കൾപത്താംക്ലാസിലെ പുതിയ പാഠപുസ്തകങ്ങൾ ഇതാ: ഡൗൺലോഡ് ചെയ്യാംഉച്ചഭക്ഷണത്തിന്റെ മെനു പരിഷ്കരണത്തിനായി സമിതി: പോഷക മൂല്യം ഉറപ്പുവരുത്തുമെന്നും മന്ത്രിഎംഇഎസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്86,309 വിദ്യാർത്ഥികൾ വീണ്ടും സ്കൂളുകളിൽ: സേ-പരീക്ഷ ക്ലാസുകൾ രാവിലെ 9.30മുതൽ

സംസ്ഥാനത്തെ സ്പോർട്സ് സ്കൂളുകളിലെ പ്രവേശനം: ആദ്യഘട്ട തിരഞ്ഞെടുപ്പ് 18മുതൽ

Jan 13, 2025 at 4:05 pm

Follow us on

തിരുവനന്തപുരം: ജിവി രാജ സ്‌പോർട്‌സ് സ്‌കൂൾ തിരുവനന്തപുരം, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശൂർ സ്‌പോർട്‌സ് ഡിവിഷൻ, സ്പോർട്സ് കൗൺലിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ സ്കൂൾ സ്പോർട്സ് അക്കാഡമികളിലേക്കുമുള്ള ആദ്യഘട്ട സെലക്ഷൻ ജനുവരി 18 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. 6, 7, 8, പ്ലസ് വൺ ക്ലാസുകളിലേക്ക് നേരിട്ടും, 9, 10 ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററൽ എൻട്രിയിലൂടെയും ആണ് സെലക്ഷൻ.

അത്‌ലറ്റിക്‌സ്‌, ബാസ്കറ്റ്ബാൾ, ബോക്‌സിങ്, ഹോക്കി, ജൂഡോ, വോളിബോൾ, റെസ്ലിങ് എന്നിവയിൽ ആൺകുട്ടികൾക്കും ഫുട്ബോളിലും തയ്‌കോണ്ടോയിലും പെൺകുട്ടികൾക്ക് മാത്രവുമാണ് സെലക്ഷൻ. ഫുട്ബോൾ ആൺകുട്ടികളുടെ സെലക്ഷൻ പിന്നീട് നടത്തും. 6, 7 ക്ലാസുകളിലേക്കുള്ള സെലക്ഷൻ കായികക്ഷമതാ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 8, പ്ലസ് വൺ ക്ലാസുകളിലേക്കുള്ള സെലക്ഷൻ കായിക ക്ഷമതയുടെയും അതത് കായിക ഇനത്തിലെ മികവിന്റെയും അടിസ്ഥാനത്തിലുമാണ്. 9, 10 ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രിക്ക് സംസ്ഥാന തലത്തിൽ മെഡൽ കരസ്ഥമാക്കിയവരോ തത്തുല്യ പ്രകടനം കാഴ്ചവെച്ചവരോ ആയിരിക്കണം.

വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രാഥമിക സെലക്ഷനിൽ മികവ് തെളിയിക്കുന്ന വിദ്യാർഥികളെ ഏപ്രിലിൽ സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന അസെസ്മെന്റ് ക്യാമ്പിൽ പങ്കെടുപ്പിക്കും. പ്രാഥമിക സെലക്ഷൻ നടക്കുന്ന തീയതിയും കേന്ദ്രവും;

ജനുവരി 18ന് തലശേരി മുനിസിപ്പൽ സ്റ്റേഡിയം, 19ന് നീലേശ്വേരം ഇഎംഎസ് സ്റ്റേഡിയം, 21ന് കൽപ്പറ്റ എസ്.കെ.എം.ജെ എച്ച്എസ്എസ് സ്റ്റേഡിയം, 22ന് തേഞ്ഞിപ്പാലം കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയം, 23ന് പാലക്കാട് മുൻസിപ്പൽ സ്റ്റേഡിയം, 24ന് തൃശൂർ ജിവിഎച്ച്എസ്എസ് കുന്നംകുളം, 25ന് ആലുവ യു.സി കോളജ് ഗ്രൗണ്ട്, 28ന് ആലപ്പുഴ കലവൂർ ഗോപിനാഥ് സ്റ്റേഡിയം, 30ന് ഇടുക്കി നെടുങ്കണ്ടം മുനിസിപ്പൽ സ്റ്റേഡിയം, 31ന് പാലാ മുൻസിപ്പൽ സ്റ്റേഡിയം, ഫെബ്രുവരി 1ന് പത്തനംതിട്ട കൊടുമൺ സ്റ്റേഡിയം, 2ന് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം, 3ന് തിരുവനന്തപുരം മൈലം ജിവി രാജ സ്പോർട്സ് സ്കൂൾ.

സെലക്ഷനിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആധാർ കാർഡ്, രണ്ട് പാസ്‌പോർട്ട് ഫോട്ടോ, സ്‌പോർട്‌സ് ഡ്രസ് സഹിതം അതത് ദിവസം രാവിലെ 9ന് എത്തണം. വിദ്യാർഥികൾക്ക് അവരുടെ സൗകര്യമനുസരിച്ച് ഏതെങ്കിലും സെന്ററിൽ സെലക്ഷന് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: http://dsya.kerala.gov.in

Follow us on

Related News