തിരുവനന്തപുരം:തൈപ്പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ 6 ജില്ലകൾക്ക് നാളെ (ജനുവരി 14) പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളായതിനാലാണ് അവധി. ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്.
സർക്കാർ കലണ്ടർ പ്രകാരമുള്ള അവധിയാണിത്. തൈപ്പൊങ്കൽ അവധിയുമായി ബന്ധപ്പെട്ട് സർക്കാർ നേരത്തെ വിജ്ഞാപനം ചെയ്തിരുന്നു.
നിലവിലെ പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ: പുതിയ പുസ്തകങ്ങൾ വന്നു
തിരുവനന്തപുരം:പുതിയ അധ്യയന വർഷത്തിൽ പുതിയ പ്ലസ് വൺ പാഠപുസ്തകങ്ങൾ. 15വർഷം...








