പ്രധാന വാർത്തകൾ
ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാകേരളം പരീക്ഷാച്ചൂടിലേക്ക്: ഹയർ സെക്കൻഡറി പരീക്ഷകൾക്കും നാളെ തുടക്കംSSLC പരീക്ഷയ്ക്ക്‌ നാളെ തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               ​കെ.ടെറ്റ് അപേക്ഷ: ഇനി പ്രധാന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തൽ മതിഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്എട്ടാം ക്ലാസ് വാർഷിക പരീക്ഷ: പ്രധാന വിവരങ്ങൾ ഇതാNEET UG 2026 രജിസ്ട്രേഷൻ അവസാനിക്കുന്നു: അപേക്ഷ മാർച്ച്‌ 8വരെ മാത്രംഹയർ സെക്കന്ററി തസ്തിക നിർണയം: അംഗീകാരം ഉടൻ8,9 ക്ലാസുകളിലെ വാർഷിക പരീക്ഷകളിൽ മാറ്റം: പുതിയ ടൈംടേബിൾ ഇതാ

ജനുവരി 9ന്  നടക്കുന്ന യുജിസി നെറ്റ്  പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

Jan 7, 2025 at 12:58 pm

Follow us on

തിരുവനന്തപുരം: ജനുവരി 9ന്  നടക്കുന്ന യുജിസി നെറ്റ്  പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക്  http://ugcnet.nta.ac.in വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
വിദ്യാർത്ഥികൾ അപേക്ഷ നമ്പറും ജനനത്തീയതിയും നൽകി വേണം  ഡൗണ്‍ലോഡ് ചെയ്യാൻ. 
ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ്, മാനേജ്‌മെന്‍റ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ തുടങ്ങി 85 വിഷയങ്ങൾക്കായുള്ള യുജിസി നെറ്റ് ഡിസംബർ സെഷൻ പരീക്ഷ ജനുവരി 3, 6, 7, 8, 9, 10, 15, 16 തിയതികളിലാണ് നടത്തുന്നത്.  ഈ പരീക്ഷകൾക്ക് ഘട്ടംഘട്ടമായാണ് അഡ്മിറ്റ് കാർഡ് പുറത്തിറക്കുന്നത്.

കായികമേളയിൽ നിന്ന് 2 സ്കൂളുകളെ വിലക്കിയ നടപടി പുനപരിശോധിക്കും: കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്നും മന്ത്രി

തിരുവനന്തപുരം:അടുത്ത വർഷത്തെ കായിക മേളകളിൽനിന്ന് തിരുനാവായ നാവമുകുന്ദാ ഹയർ സെക്കന്ററി സ്കൂളിനെയും കോതമംഗലം മാർ ബേസിൽ സ്കൂളിനെയും വിലക്കിയ നടപടി വിദ്യാഭ്യാസ വകുപ്പ് പുനപരിശോധിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്നും ഈ രണ്ട് സ്കൂളുകളുടെ അപേക്ഷ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂളുകൾ നൽകിയ അപേക്ഷ പരിഗണിച്ച് നടപടി പുനപരിശോധിക്കും. കുട്ടികളുടെ ഭാവിക്ക് ഒരു ദോഷവും വരുത്തില്ലെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ നടന്ന കായികമേളയുടെ സമാപന ചടങ്ങിലാണ് പോയിന്റ് നിലയെ ചൊല്ലി തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളും കോതമംഗലം മാർ ബേസിൽ സ്കൂളും കുട്ടികളുമായി പ്രതിഷേധമുയർത്തിയത്. ഇതേ തുടർന്ന് നടന്ന വകുപ്പ് തല അന്വേഷണത്തിന് ശേഷമാണ് ഈ രണ്ടു സ്കൂളുകൾക്കും വിലക്കേർപ്പെടുത്തിയത്. സംഭവമായി ബന്ധപ്പെട്ട അധ്യാപകർക്കെതിരെയും നടപടിക്ക് നിർദ്ദേശം ഉണ്ടായിരുന്നു. ഈ രണ്ടു സ്കൂളുകളും നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുമാനം വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നത്. സംസ്ഥാന സ്കൂൾ കലോത്സവത്തിന് ശേഷം വിലക്ക് നീക്കും എന്നാണ് സൂചന.

Follow us on

Related News