പ്രധാന വാർത്തകൾ
KEAM 2025: കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാംകൈറ്റിന്റെ ‘കീ ടു എൻട്രൻസ്’: എഞ്ചിനീയറിങ് മാതൃകാപരീക്ഷ ഏപ്രിൽ 16മുതൽരാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ജൂനിയർ എക്സിക്യൂട്ടിവ്: ആകെ 309 ഒഴിവുകൾഫാസ്റ്റ്ഫുഡ് മേക്കിങിൽ കാലിക്കറ്റ്‌ സർവകലാശാലയുടെ പരിശീലനംസ്കൂൾ പഠനോപകരണങ്ങൾ സഹകരണ സംഘങ്ങൾ വഴി വിലകുറച്ച് ലഭ്യമാക്കാൻ ശ്രമംKEAM പ്രവേശന പരീക്ഷ ഏപ്രിൽ 23മുതൽ: ടൈം ടേബിൾ അറിയാംഒന്നാംക്ലാസ് പ്രവേശനത്തിന് 6വയസ്: 2027 ലേക്ക് നീട്ടണമെന്ന് രക്ഷിതാക്കൾപത്താംക്ലാസിലെ പുതിയ പാഠപുസ്തകങ്ങൾ ഇതാ: ഡൗൺലോഡ് ചെയ്യാംഉച്ചഭക്ഷണത്തിന്റെ മെനു പരിഷ്കരണത്തിനായി സമിതി: പോഷക മൂല്യം ഉറപ്പുവരുത്തുമെന്നും മന്ത്രിഎംഇഎസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്

സംസ്ഥാന സ്കൂൾ കലോത്സവം 2025: എ-ഗ്രേഡ് ജേതാക്കളെ പരിചയപ്പെടാം

Jan 7, 2025 at 10:13 pm

Follow us on

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ എ ഗ്രേഡ് നേടിയ മിടുക്കൻമാരെയും മിടുക്കികളെയും പരിചയപ്പെടാം. വിവിധ മത്സരങ്ങളിൽ മികവുറ്റ പ്രകടനം നടത്തി ഒന്നാം സ്ഥാനം നേടിയ ജേതാക്കളുടെ വിവരങ്ങൾ താഴെ:

ബിലഹരിയിൽ വീണ മീട്ടി ദേവ്ന ജിതേന്ദ്ര ഹയർ സെക്കണ്ടറി വിഭാഗം വീണ- ദേവ്ന ജിതേന്ദ്ര. എ ഗ്രേഡ്- കണ്ണൂർ സെൻ്റ് തെരേസാസ് ഹയർ സെക്കണ്ടറി സ്കൂൾ. ബിലഹരി രാഗത്തിൽ , ആദി താളത്തിൽ ശ്രീരാമ സ്തുതി ആയ കനുകൊണ്ട്നി  എന്ന കൃതി ആണ് വായിച്ചത്. ഇതേ സ്കൂളിലെ അധ്യാപിക സുമ സുരേഷ് ആണ് പരിശീലക.

കുച്ചിപ്പുടിയിൽ ആദ്യ ബിജോയ് എച്ച് എസ് വിഭാഗം കുച്ചിപ്പുടി എഗ്രേഡ്- ആദ്യ ബിജോയ്, സിഎൻഎൻജിഎച്ച് എസ്,  ചേർപ്പ്, ത്രിശൂർ.

സംസ്കൃതം പ്രശ്‌നോത്തരിയിൽ വി.സൻസാര
ഹൈസ്കൂൾ വിഭാഗം സംസ്കൃതം പ്രശ്‌നോത്തരിയിൽ തൃശൂർ വിവേകോദയം സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി സൻസാര വടക്കേപാട്ടിന് ആദ്യ മത്സരത്തിൽ തന്നെ എ ഗ്രേഡ്. ജാപ്പനീസ് സർക്കാരിൻ്റെ ജാപ്പനീസ് ലാംഗ്വേജ് പ്രൊഫിഷൻസി ടെസ്റ്റിൽ അഞ്ചു ലെവൽ കടന്നു 97 ശതമാനം മാർക്കോടെ വിജയിച്ചു സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. യൂട്യൂബ്, പുസ്തകങ്ങൾ എന്നിവയുടെ സഹായത്തോടെ സ്വന്തമായി ഒരുവർഷത്തെ പരിശ്രമത്തിലാണ് ഈ നേട്ടം.

കണ്ണൂർ ഏഡൂർ ഹയർ സെക്കൻഡറി സ്കൂൾ
ദേശഭക്തിഗാനത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ കണ്ണൂർ ഏഡൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ ദേവിക സുമേഷ്, ഫെബ ഡെനീഷ്, അനിറ്റ് മരിയ സുബി,മാളവിക കെ, നവമി രാജൻ, നേഹ മരിയ ബിനു, ഋതിക ജെ. നമ്പ്യാർ എന്നിവർ.

അറബിക് പദ്യം ചൊല്ലലിൽ വൈഗ

ഹൈസ്കൂൾ വിഭാഗം അറബിക് പദ്യം ചൊല്ലലിൽ വൈഗ എ ഗ്രേഡ് നേടി.
കാസർകോട് തുരുത്തി ആർയുഎഎം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ്.

ഓട്ടൻതുള്ളലിൽ അർജുൻ കൃഷ്ണ

ഹൈസ്കൂൾ വിഭാഗം ഓട്ടൻതുള്ളലിൽ കാസർകോട്, കാഞ്ഞങ്ങാട്ജി വിഎച്ച്എസ് സ്കൂളിലെ അർജുൻ കൃഷ്ണ എ ഗ്രേഡ് നേടി.

ഉറുദു ഉപന്യാസത്തിൽ ആമീൻ അബ്‌ദുള്ള
ഹൈസ്കൂൾ വിഭാഗം ഉറുദു ഉപന്യാസ മത്സരത്തിൽ കെ.എ.ആമീൻ അബ്‌ദുള്ള എ ഗ്രേഡ് നേടി. തൃശ്ശൂർ എളനാട് സെന്റ് ജോൺസ് എച്ച് എസ് വിദ്യാർത്ഥി.

ഹിന്ദി ഉപന്യാസത്തിൽ അനന്യ ഗോപു

ഹയർ സെക്കൻഡറി വിഭാഗം ഹിന്ദി ഉപന്യാസത്തിൽ ഹാട്രിക്ക് എ ഗ്രേഡ് നേടി അനന്യ ഗോപു. മലപ്പുറം എം.എസ്.പി എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിയാണ് അനന്യ. ഹിന്ദി ഉപന്യാസത്തിൽ സ്‌ഥാനതലത്തിൽ തുടർച്ചയായി മുന്നാം തവണയാണ് അനന്യ എ ഗ്രേഡ് നേടുന്നത്. എസ്എസ്എൽസി, പ്ലസ് വൺ വിദ്യാർഥിയായിരിക്കുമ്പോഴും
അനന്യ സംസ്‌ഥാനതലത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. റിട്ട. ആംഡ് പൊലീസ് ഇൻസ്പെക്ടർ ഗോ പകുമാരന്റെയും മലപ്പുറം എം.എസ്.പി ഇംഗ്ലിഷ് മീഡിയം ഹൈസ്‌കൂൾ പ്രധാനാധ്യാപിക അനിതയുടെയും മകളാണ്.

ഹിന്ദി പദ്യം ചൊല്ലലിൽ ശ്രീലക്ഷ്മി സന്തോഷ്‌
കോഴിക്കോട് മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ ശ്രീലക്ഷ്മി സന്തോഷ്‌ ഹിന്ദി പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടി.

അറബിക് ഉപന്യാസത്തിൽ അമീറ ഫർഹത്ത്
ഹൈസ്കൂൾ വിഭാഗം അറബിക് ഉപന്യാസത്തിൽ അമീറ ഫർഹത്ത്
എ ഗ്രേഡ് നേടി. കോഴിക്കോട് നരിക്കുനി ഗവ.ഹൈസ്കൂൾ വിദ്യാർത്ഥിയാണ്.

മലയാളം കവിതാരചനയിൽ ഋതുപര്‍ണ

ഹൈസ്കൂൾ വിഭാഗം മലയാളം കവിതാരചനയിൽ പി.എസ്. ഋതുപര്‍ണ എ ഗ്രേഡ് നേടി. തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവ. ഹയർ സെക്കണ്ടറി വിദ്യാർത്ഥിയാണ്.

ചിത്രരചനയിൽ ആർദ്ര പ്രേം
ചിത്രരചന ജലച്ചായത്തിൽ ആർദ്ര പ്രേം എ ഗ്രേഡ് നേടി. തിരുവനന്തപുരം ചിറയിൻകീഴ് എസ്.എസ.വി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ്.

മോണോ ആക്ടിൽ കൃഷ്ണ സാനിക
ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ മോണോ ആക്ടിൽ കൃഷ്ണ സാനിക എ ഗ്രേഡ് നേടി. തൃശൂർ കൈപ്പമംഗലം ഫിഷറീസ് സ്‌കൂൾ വിദ്യാർത്ഥിയാണ്.

വാട്ടര്‍ കളറിൽ അഭിനവ്
ഹയർ സെക്കണ്ടറി വിഭാഗം വാട്ടര്‍ കളറിൽ കെ.എം.അഭിനവ് എ ഗ്രേഡ് നേടി. തൃശൂർ വലപ്പാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ്.

തമിഴ് പദ്യം ചൊല്ലലിൽ മൈഥിലി ബൈജു
ഹൈസ്കൂൾ വിഭാഗം തമിഴ് പദ്യം ചൊല്ലലിൽ മൈഥിലി ബൈജു എ ഗ്രേഡ് നേടി. തൃശൂർ അത്താണി ജെ.എം.ജെ.ഇ.എം.എച്ച് എസ് സ്കൂൾ വിദ്യാർത്ഥിയാണ്.

അറബിക് തർജിമയിൽ ഹനീൻ അബ്‌ദുൽ വാരിസ്
ഹൈസ്കൂൾ വിഭാഗം അറബിക് തർജിമയിൽ ഹനീൻ അബ്‌ദുൽ വാരിസ് എ ഗ്രേഡ് നേടി. തൃശൂർ വടക്കാഞ്ചേരി ഗേൾസ് ഹൈ സ്‌കൂൾ വിദ്യാർത്ഥിയാണ്.

Follow us on

Related News

നാവാമുകുന്ദ, മാർബേസിൽ സ്കൂളുകൾക്കുള്ള വിലക്ക് പിൻവലിച്ചുള്ള ഉത്തരവ് ഉടനെന്ന് മന്ത്രി വി.ശിവൻകുട്ടി 

നാവാമുകുന്ദ, മാർബേസിൽ സ്കൂളുകൾക്കുള്ള വിലക്ക് പിൻവലിച്ചുള്ള ഉത്തരവ് ഉടനെന്ന് മന്ത്രി വി.ശിവൻകുട്ടി 

തിരുവനന്തപുരം:എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന സമ്മേളനം...