തിരുവനന്തപുരം:അടുത്ത വർഷത്തെ കായിക മേളകളിൽനിന്ന് തിരുനാവായ നാവമുകുന്ദാ ഹയർ സെക്കന്ററി സ്കൂളിനെയും കോതമംഗലം മാർ ബേസിൽ സ്കൂളിനെയും വിലക്കിയ നടപടി വിദ്യാഭ്യാസ വകുപ്പ് പുനപരിശോധിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്നും ഈ രണ്ട് സ്കൂളുകളുടെ അപേക്ഷ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂളുകൾ നൽകിയ അപേക്ഷ പരിഗണിച്ച് നടപടി പുനപരിശോധിക്കും. കുട്ടികളുടെ ഭാവിക്ക് ഒരു ദോഷവും വരുത്തില്ലെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ നടന്ന കായികമേളയുടെ സമാപന ചടങ്ങിലാണ് പോയിന്റ് നിലയെ ചൊല്ലി തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളും കോതമംഗലം മാർ ബേസിൽ സ്കൂളും കുട്ടികളുമായി പ്രതിഷേധമുയർത്തിയത്. ഇതേ തുടർന്ന് നടന്ന വകുപ്പ് തല അന്വേഷണത്തിന് ശേഷമാണ് ഈ രണ്ടു സ്കൂളുകൾക്കും വിലക്കേർപ്പെടുത്തിയത്. സംഭവമായി ബന്ധപ്പെട്ട അധ്യാപകർക്കെതിരെയും നടപടിക്ക് നിർദ്ദേശം ഉണ്ടായിരുന്നു. ഈ രണ്ടു സ്കൂളുകളും നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുമാനം വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നത്. സംസ്ഥാന സ്കൂൾ കലോത്സവത്തിന് ശേഷം വിലക്ക് നീക്കും എന്നാണ് സൂചന.
2ദിവസം പൊതുഅവധിക്ക് നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധി
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ദിനങ്ങളിൽ പൊതുഅവധി...









