പ്രധാന വാർത്തകൾ
നിലവിലെ പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ: പുതിയ പുസ്തകങ്ങൾ വന്നുസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗൾഫ് പരീക്ഷകളുടെ പുതിയ ഷെഡ്യൂൾസ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽ

കേരളത്തിന്റെ മഹത്തായ പാരമ്പര്യം ഉൾക്കൊണ്ട് വേണം കലോത്സവങ്ങളിൽ പങ്കെടുക്കാൻ: മുഖ്യമന്ത്രി

Jan 4, 2025 at 10:42 am

Follow us on

തിരുവനന്തപുരം:കേരളത്തിന്റെ മഹത്തായ പാരമ്പര്യം ഉൾക്കൊണ്ട് വേണം കലോത്സവങ്ങളിൽ പങ്കെടുക്കാനെന്നും നമ്മുടെ സാംസ്‌കാരിക രംഗത്തെയും ആസ്വാദന രീതികളെയും മാറ്റിമറിക്കാൻ കഴിയുന്ന കലാസൃഷ്ടികൾ നടത്താൻ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വെള്ളാർമല ഗവ. സ്കൂളിലെ കുട്ടികളുടെ സംഘനൃത്തം അരങ്ങേറുന്നതിനാൽ, വയനാട് അതിജീവനത്തിന്റെ നേർകാഴ്ചയാകുകയാണ് സംസ്ഥാന സ്കൂൾ കലോത്സവമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് അനുസ്മരണം രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്.


എം.ടി.വാസുദേവൻ നായരുടെ കൃതികൾക്ക് വ്യത്യസ്തമായ ആഖ്യാനങ്ങൾ ഉണ്ടാകുന്ന വേദിയാണ് കഴിഞ്ഞ കാലത്തെ സ്കൂൾ കലോത്സവ വേദികൾ എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ സാംസ്കാരിക രംഗത്ത് ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയ വർഷമാണ് 2024 എന്നും എം ടി വാസുദേവൻ നായരുടെ നിര്യാണത്തെ അനുസരിച്ച് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായി. രാവിലെ പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമായത്. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം. ടി. – നിളയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ ജി.ആർ.അനിൽ, കെ.രാജൻ, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ എൻ ബാലഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്തരൂപങ്ങൾകൂടി ഈ വർഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാകുന്നുണ്ട്. മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ നൃത്തരൂപങ്ങൾ.

Follow us on

Related News