മലപ്പുറം: സംസ്ഥാന സ്കൂൾ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അവസരം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കുന്ന അധികൃതർ കായിക വിദ്യാർത്ഥികൾക്കുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും സർക്കാരിന്റെ ഈ നിലപാട് പ്രതിഷേധാർഹമാനെന്നും എഎച്ച്എസ്ടിഎ. തിരുനാവായ നവാമുകുന്ദ സ്കൂളിന് മത്സര വിലക്ക് ഏർപ്പെടുത്തിയുള്ള ഉത്തരവ് പുനപരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സ്കൂൾ കായിക തരങ്ങളാണ് നാളെയുടെ രാജ്യാന്തര അത്‌ലറ്റുകൾ. അവരുടെ കായിക കുതിപ്പിനെ പിന്നോട്ടു വലിക്കുന്ന നടപടികൾ ഉണ്ടാകരുത്. അവസരങ്ങൾ നിഷേധിക്കുന്നതിന് പകരം കൂടുതൽ മത്സരാവസരങ്ങൾ ഒരുക്കുകയാണ് വേണ്ടെതെന്ന് എഎച്ച്എസ് ടിഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് പി.ഇഫ്തിക്കറുദ്ധീൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡണ്ട് മനോജ് ജോസ്,സംസ്ഥാന സെക്രട്ടറി യു.ടി അബൂബക്കർ, ജില്ലാ സെക്രട്ടറി ഡോ. പ്രദീപ് കുമാർ കറ്റോട്, ട്രഷറർ ഡോ. എ.സി പ്രവീൺ, വി.കെ രഞ്ജിത്ത്,ഡോ സി അജിത്ത് കുമാർ, കെ. സുബൈർ, ജിജോ ജോസ്, ദീപക്, എം.ടി മുഹമ്മദ്, പി.എം ഉണ്ണികൃഷ്ണൻ , കെ. ശ്യാം ത്വയ്യിബ് തുടങ്ങിയവർ പ്രസംഗിച്ചു

സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്
തിരുവനന്തപുരം:കേരള സ്കൂൾ ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ഈവർഷം മുതൽ...