തിരുവനന്തപുരം: രാജ്യത്തെ വിവിധ കോഴ്സുകൾക്കായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ഈ വർഷത്തെ പ്രധാന പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. ജെഇഇ മെയിൻ, നീറ്റ്, CUET, സിഎസ്ഐആർ നെറ്റ്, CUET പി.ജി, യുജിസി നെറ്റ് തുടങ്ങിയ പ്രധാന കോഴ്സുകളുടെ വിവരങ്ങൾ അറിയാം.ഈ വർഷത്തെ എൻടിഎ പരീക്ഷാ തീയതികൾ അറിയാൻ ചുവടെ നൽകിയിരിക്കുന്ന പട്ടിക പരിശോധിക്കുക.
പരീക്ഷ | തീയതി |
---|---|
ജെഇഇ മെയിൻ | 2025 ജനുവരി 22, 23, 24, 28, 29 |
നീറ്റ് | പ്രഖ്യാപിക്കും |
CUET | പ്രഖ്യാപിക്കും |
CUET പി.ജി | 2025 മാർച്ച് 13 മുതൽ 31 വരെ |
സിഎസ്ഐആർ നെറ്റ് | 2025 ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 28 വരെ |
യുജിസി നെറ്റ് | 2025 ജനുവരി 3 മുതൽ 16 വരെ |
വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് ഏതാനും ദിവസം മുമ്പ് NTA സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പ് 2025 നൽകും. പരീക്ഷ ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ഉദ്യോഗാർത്ഥികൾക്ക് NTA അഡ്മിറ്റ് കാർഡ് 2025 ഡൗൺലോഡ് ചെയ്യാം. പരീക്ഷാ ദിവസം, ഉദ്യോഗാർത്ഥികൾ അവരുടെ NTA പരീക്ഷ അഡ്മിറ്റ് കാർഡ് സഹിതം ഒരു സാധുവായ ഫോട്ടോ ഐഡി പ്രൂഫ് കൈവശം വയ്ക്കേണ്ടതുണ്ട്.