CUET- PG അപേക്ഷാ സമർപ്പണം തുടങ്ങി: അവസാന തീയതി ഫെബ്രുവരി ഒന്ന്

Jan 3, 2025 at 10:04 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE

തിരുവനന്തപുരം:രാജ്യത്തെ വിവിധ സർവകലാശാലകളിൽബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ളസെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിനുള്ള (CUET-PG) അപേക്ഷ ഇപ്പോൾ സമർപ്പിക്കാം. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം തേടുന്ന വിദ്യാർത്ഥികൾക്ക് http://cuetpg.ntaonline.in വഴി രജിസ്റ്റർ ചെയ്യാം. അപേക്ഷ ഫീസും യോഗ്യതയും മറ്റ് വിവരങ്ങളും വെബ്സൈറ്റ് വഴി പരിശോധിക്കാം. അപേക്ഷാ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി ഒന്ന് ആണ്‌. ഒന്നിന് രാത്രി 11:50 വരെ അപേക്ഷ നൽകാം. 157 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായാണ് CUET-PG പരീക്ഷ നടത്തുന്നത്. മാർച്ച് 13 മുതൽ മാർച്ച് 31 വരെയാണ് പരീക്ഷ നടക്കുക. ഇന്ത്യക്ക് പുറത്തുള്ള 27 നഗരങ്ങൾ ഉൾപ്പെടെ 312 പരീക്ഷാ കേന്ദ്രങ്ങളിലാണ് CUET-PG പരീക്ഷ നടക്കുക.

Follow us on

Related News