സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കോൺസ്റ്റബിൾ ജിഡി പരീക്ഷ: തീയതികൾ പ്രഖ്യാപിച്ചു

Jan 3, 2025 at 12:00 pm

Follow us on

തിരുവനന്തപുരം:സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കോൺസ്റ്റബിൾ ജിഡി പരീക്ഷയുടെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 4, 5, 6, 7, 10, 11, 12, 13, 17, 18, 19, 20, 21, 25 തീയതികളിലയാണ് പരീക്ഷ നടക്കുക.
ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ (ബിഎസ്എഫ്) 15,654 ഒഴിവുകളും, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്)ൽ 11,541 ഒഴിവുകളും ഉണ്ട്. കൂടാതെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ (സിഐഎസ്എഫ്) 7,145 ഒഴിവുകളും സശാസ്‌ത്ര സീമാ ബാലിൽ (എസ്എസ്‌ബി) 819 ഒഴിവുകളും ഉണ്ട്. ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിൽ (ഐടിബിപി) 3,017 ഒഴിവുകളും അസം റൈഫിൾസിൽ (എആർ) 1,248 ഒഴിവുകളുമുണ്ട്. കൂടാതെ, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സിന് (എസ്എസ്എഫ്) 35 ഒഴിവുകളും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ (എൻസിബി) 22 ഒഴിവുകളുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റ് സന്ദർശിക്കുക.

Follow us on

Related News