JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ കലാ-കായിക മേളകളുടെ മത്സര വേദികളിലടക്കം കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകൾക്ക് ഇനിമുതൽ വിലക്ക്. ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന വേദിയിൽ സ്കൂളുകൾ തമ്മിൽ സംഘർഷവസ്ഥ ഉണ്ടായതിന്റെ തുടന്നാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിറക്കി. അടുത്ത വർഷങ്ങളിലെ മേളകളിൽ ഇത്തരം പ്രതിഷേധങ്ങൾ ഉയർന്നാൽ അതിന് ഇടയ്ക്കുന്ന സ്കൂളുക ളെ മത്സരങ്ങളിൽ നിന്ന് വിലക്കാനാണ് പൊതു വിദ്യാഭ്യാസവകുപ്പിന്‍റെ തീരുമാനം. കഴിഞ്ഞ കായിക മേളയുടെ സമ്മപനത്തിലെ പ്രതിഷേധങ്ങളിൽ അധ്യാപകർക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയിലെ തിരുനാവായ നാവാ മുകുന്ദാ സ്കൂളിലെ മൂന്ന് പേർക്കും മാർ ബേസിലിലെ രണ്ട് പേർക്കുമെതിരെയാണ് നടപടി. കായിക മേളയിലെ സംഘർഷത്തെ കുറിച്ച് അന്വേഷിച്ച സമിതിയുടെ ശുപാർശ അംഗീകരിച്ചാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ‘വിലക്ക്’ ഉത്തരവ് ഇറക്കിയത്.