പ്രധാന വാർത്തകൾ
വായന ശീലത്തിന് ഗ്രേസ് മാർക്ക്: അടുത്ത വർഷം മുതൽ നടപ്പാക്കുംസ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം: അഭിപ്രായം തേടി മന്ത്രിസ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ ഇനി യൂണിഫോം നിർബന്ധമാക്കില്ലപരീക്ഷാ ഫീസ് വർദ്ധിപ്പിച്ച് സിബിഎസ്ഇ: അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുംസ്കൂൾ ഏകീകരണ നടപടി ഉടൻ: ഇനി പ്രൈമറിയും സെക്കന്ററിയും മാത്രംസിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അടുത്ത ബോർഡ് പരീക്ഷ മുതൽ അപാർ നമ്പർ നിർബന്ധംബസിന്റെ സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടിഇന്റലിജന്‍സ് ബ്യൂറോയിൽ 3,717ഒഴിവുകള്‍: അപേക്ഷ 12വരെ മാത്രംഅടുത്ത അധ്യയന വർഷം ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ സിബിഎസ്ഇ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ

JEE മെയിൻ സെഷൻ 1 പരീക്ഷ ജനുവരി 22മുതൽ: അഡ്മിറ്റ് കാർഡ് ഉടൻ

Jan 2, 2025 at 6:00 am

Follow us on

[adning id="32568"]

[adning id="32774"]

തിരുവനന്തപുരം:ജെഇഇ മെയിൻസ് 2025 സെഷൻ 1 പരീക്ഷ ജനുവരി 22, 23, 24, 28, 29 തീയതികളിൽ നടക്കും. ജെഇഇ മെയിൻ പേപ്പർ 2 ജനുവരി 30ന് നടത്തും. രാവിലെ ഒമ്പതു മുതൽ 12 വരെയാണ് പരീക്ഷയുടെ ആദ്യഘട്ടം. ഉച്ചക്കു ശേഷം മൂന്നു മുതൽ 6.30 വരെയാണ് അടുത്തഘട്ടം നടക്കുക. രണ്ടാം പേപ്പർ ജനുവരി 30ന് നടക്കും. ഉച്ചക്കു ശേഷം മൂന്നു മുതൽ 6.30 വരെയാണ് പരീക്ഷ സമയം.  ജെഇഇ മെയിൻസ് സെഷൻ 1ൻ്റെ പൂർണ്ണമായ ഷെഡ്യൂളും മറ്റ് വിശദാംശങ്ങളും http://jeemain.nta.nic.in ൽ പരിശോധിക്കാം. JEE മെയിൻസ് 2025 അഡ്മിറ്റ് കാർഡ് ഉടൻ പ്രസിദ്ധീകരിക്കും. JEE മെയിൻ സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പ് 2025 ഔദ്യോഗിക വെബ്‌സൈറ്റിൽ ഉടൻ പുറത്തിറക്കും . അപേക്ഷകർക്ക് അവരുടെ ജെഇഇ മെയിൻ പരീക്ഷാ നഗരവും തീയതിയും അറിയിപ്പ് സ്ലിപ്പിലൂടെ പരിശോധിക്കാം. പരീക്ഷ ആരംഭിക്കുന്നതിന് നാല് ദിവസം മുമ്പ് NTA JEE മെയിൻ അഡ്മിറ്റ് കാർഡ് പുറത്തിറക്കും. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ JEE മെയിൻ 2025 ലോഗിൻ ഉപയോഗിക്കാം.
ഷെഡ്യൂൾ അനുസരിച്ച്, JEE മെയിൻ 2025 പരീക്ഷ ജനുവരി 22, 23, 24, 28, 29 തീയതികളിൽ നടത്തും. JEE മെയിൻ 2025 പേപ്പർ 2 പരീക്ഷ ജനുവരി 30-ന് നടത്തും. ഉദ്യോഗാർത്ഥികളെ അവരുടെ നഗരവും പരീക്ഷാ തീയതിയും അറിയിക്കും.

JEE മെയിൻസ് 2025 പരീക്ഷ ഓൺലൈൻ കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് നടത്തുക. പരീക്ഷ ഹാളിൽ എത്തുന്ന വിദ്യാർത്ഥികൾ അവരുടെ JEE മെയിൻ അഡ്മിറ്റ് കാർഡ്, ഒരു ഫോട്ടോ, ഐഡി പ്രൂഫും കയ്യിൽ കരുതണം. സെഷൻ 1 പരീക്ഷ ഇന്ത്യക്ക് പുറത്തുള്ള 15 നഗരങ്ങൾ ഉൾപ്പെടെയാണ് നടത്തുക.

[adning id="32187"]

Follow us on

Related News