ഗേറ്റ് 2025 അഡ്മിറ്റ് കാർഡ് റിലീസ് തീയതി മാറ്റിവച്ചു: പരീക്ഷയിൽ മാറ്റമുണ്ടാകില്ല

Jan 2, 2025 at 8:00 am

Follow us on

തിരുവനന്തപുരം:ഐഐടി പ്രവേശനത്തിനുള്ള ഗേറ്റ് 2025 അഡ്മിറ്റ് കാർഡ് റിലീസ് തീയതി മാറ്റിവച്ചു. ഫെബ്രുവരി 1,2,15,16 തീയതികളിൽ നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ്‌കാർഡ് ഇന്ന് പുറത്തിറങ്ങും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ അഡ്മിറ്റ്കാർഡ് ജനുവരി 7ന് പ്രസിദ്ധീകരിക്കും എന്നാണ് ഇപ്പോൾ പറയുന്നത്. അഡ്മിറ്റ് കാർഡ് വിദ്യാർത്ഥികൾക്ക് ജനുവരി 7ന് ഔദ്യോഗിക വെബ്സൈറ്റായ http://gate2025.iitr.ac.in-ൽ ലഭ്യമാകും. ഗേറ്റ് അപേക്ഷാ ഫോറം പിഴവില്ലാതെ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് GOAPS പോർട്ടലിൽ നിന്ന് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡ് തീയതികൾ മാറ്റിവച്ചെങ്കിലും . പരീക്ഷാ തീയതികളിൽ മാറ്റം വരുത്തിയിട്ടില്ല. ഫെബ്രുവരി 1, 2, 15, 16 തീയതികളിലാണ് പരീക്ഷ നടക്കുക.

Follow us on

Related News