JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE
തിരുവനന്തപുരം:ഇന്ത്യയിലെ മികച്ച പിഎച്ച്ഡി ഗവേഷണങ്ങൾക്ക് യുജിസി നൽകുന്ന പുരസകാരങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ജനുവരി ഒന്നുമുതൽ യുജിസി വെബ്സൈറ്റ് വഴി അപേക്ഷ സ്വീകരിച്ചു തുടങ്ങി. സർവകലാശാലകൾക്ക് മാർച്ച് 31വരെ അപേക്ഷകൾ നൽകാം. ഓഗസ്റ്റ് ഒന്നിനാണ് വിജയികളെ പ്രഖ്യാപിക്കുക. വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ സെപ്റ്റംബർ 5ന് അധ്യാപക ദിനത്തിൽ സമ്മാനിക്കും.
സയൻസസ് (അഗ്രികൾചറൽ സയൻസസ്, മെഡിക്കൽ സയൻ സസ് ഉൾപ്പെടെ), എൻജിനീയറിങ് ആൻഡ് ടെക്നോളജി, സോഷ്യൽ സയൻസസ് (വിദ്യാഭ്യാസവും ഹ്യുമാനിറ്റീസും ഉൾപ്പെടെ), ഇന്ത്യൻ ഭാഷകൾ, കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് എന്നീ 5 മേഖലകളിലായി 10 പേർക്കാണ് പുരസ്കാരം നൽകുക.
പുരസ്കാരത്തിനുള്ള മാനദണ്ഡങ്ങൾ ഇനി പറയുന്നവയാണ്. സർവകലാശാല ശുപാർശ ചെയ്യുന്ന ഗവേഷണ പ്രബന്ധം ഇൻഫ്ലിബ്നെറ്റ് (inflibnet) വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിരിക്കണം.
പിഎച്ച്ഡിയുടെ ഭാഗമായി ഗവേഷണ പഠനം പ്രസിദ്ധീകരി ക്കുകയോ പേറ്റന്റ് നേടുകയോ വേണം.
യുജിസി മാനദണ്ഡവും സമയ ക്രമവും പാലിച്ചു പൂർത്തിയാക്കിയ പിഎച്ച്ഡി ആയിരിക്കണം. അവാർഡിന് അപേക്ഷിക്കുന്നതിനു തൊട്ടു മുൻപുള്ള വർഷം നേടിയ പിഎച്ച്ഡിയായിരിക്കണം. ഈ വർഷത്തെ അപേക്ഷയ്ക്കു 2024 ഡിസംബർ 31വരെ നൽകിയ പി എച്ച്ഡികളാണ് പരിഗണിക്കുക.
ഒരു യൂണിവേഴ്സിറ്റിക്കു പരമാവധി 5 പഠനങ്ങൾ ശുപാർശ ചെയ്യാം.
ഓരോ വിഭാഗത്തിൽനിന്നും ഓരോന്നു വീതം മാത്രമാണ് ഉണ്ടാവേണ്ടത്. യൂണിവേഴ്സിറ്റി തലത്തിനും യുജിസി തലത്തിലും 2 സമിതി കൾ തിരഞ്ഞെടുപ്പിനുണ്ടാകും. യൂണിവേഴ്സിറ്റി തലത്തിലുള്ള സമിതിയാണ് വിദ്യാർഥികളുടെ അപേ ക്ഷയിൽ നിന്ന് തിരഞ്ഞെടുപ്പു നടത്തി യുജിസിക്കു സമർപ്പിക്കുക. തിരഞ്ഞെടുപ്പിനായി യുജിസി 5 മേഖലകളിലായി 5 കമ്മിറ്റികൾ രൂപീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക് https://ugc.gov.in/phdexcellence സന്ദർശിക്കുക.