പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ അലമ്പ് കളിക്കേണ്ട: കർശന നിരീക്ഷണത്തിന് നിർദേശം

Jan 1, 2025 at 10:00 am

Follow us on

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ സുരക്ഷ ഉറപ്പാക്കാൻ എല്ലാവിധ നടപടികളും കൈക്കൊള്ളുമെന്ന് മന്ത്രി വി.ശിവൻകുട്ടി. പോലീസ് അടക്കമുള്ള എൻഫോഴ്സ്മെന്റ് ഏജൻസികളുടെ യോഗത്തിലാണ് തീരുമാനം. കലോത്സവത്തിന്റെ വിജകരമായ നടത്തിപ്പിനായി ഉദ്യോഗസ്ഥരുടെയും വകുപ്പുകളുടെയും ഏകോപിച്ചുള്ള പ്രവർത്തനം ഉണ്ടാകും. സെൻട്രൽ സ്റ്റേഡിയത്തിന്റെ പ്രത്യേകതകൾ കണക്കിലെടുക്ക് കൃത്യവും സുരക്ഷിതവുമായ വാഹനനിയന്ത്രണം ഉണ്ടാവും. 25 വേദികളിലായും, 25 അക്കോമഡേഷൻ സെന്ററുകളിലായും ആയിരക്കണക്കിന് കുട്ടികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നതിനും കാണുന്നതിനുമായി എത്തിച്ചേരുന്നത്. ആയതിനാൽ അവരുടെ സുരക്ഷിതത്വവും ക്ഷേമവും ഏറ്റവും പ്രധാനപ്പെട്ടതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഓരോ വേദിയിലും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാകും. പെൺകുട്ടികൾക്കായുള്ള താമസസ്ഥലങ്ങളിൽ പിങ്ക്പോലീസ് പട്രോളിങ് നടത്തും. ഉദ്ഘാടന ദിവസം 250 ഓളം ബസുകൾ നഗരത്തിൽ എത്താൻ സാധ്യതയുണ്ട്. നൂറു കണക്കിന് മറ്റ് വാഹനങ്ങളും സെൻട്രൽ സ്റ്റേഡിയത്തിൽ എത്തും. ആയത് മുന്നിൽകണ്ട് പാർക്കിങ് സൗകര്യം മുൻകൂട്ടി പ്രസിദ്ധപ്പെടുത്തും. ഏതാണ്ട് 1300 ഓളം വോളണ്ടിയർമാർ ഓരോ ദിവസവും സേവനത്തിനായി എത്തും. പോലീസ്, മെഡിക്കൽ വകുപ്പ്, ആരോഗ്യ വകുപ്പ്, ഗ്രീൻ പ്രോട്ടോക്കോൾ, വെൽഫെയർ തുടങ്ങിയവയുടെ നേതൃത്വത്തിൽ ഇവർക്കാവശ്യമായ പരിശീലനം നൽകും. മത്സരാർത്ഥികളെയും വോളണ്ടിയർമാരെയും മറ്റും കൊണ്ടുവരുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ള ബസുകളുടെ ഡ്രൈവർമാർക്കും പരിശീലനം നൽകും.
മത്സരം വീക്ഷിക്കുന്നതിനായി എത്തിയിട്ടുള്ള കുട്ടികൾ അലഞ്ഞു തിരിഞ്ഞ് കൂട്ടംതെറ്റി മറ്റ് സ്ഥലങ്ങളിലേക്ക് പോകാൻ സാധ്യതയുള്ളതിനാൽ ബീച്ച് പോലുള്ള സ്ഥലങ്ങളിൽ പ്രത്യേകം നിരീക്ഷണം ഏർപ്പെടുത്തും. 01/01/2025 നാല് മണിക്ക്  പാളയം മുതൽ എസ്.എം.വി. സ്കൂൾ വരെ വിളംബര ജാഥ നടക്കുമ്പോഴും 03/01/2025 നുള്ള സ്വർണ്ണകപ്പ് ഘോഷയാത്രയ്ക്കുള്ള പോലീസ് സംരക്ഷണവും ഏർപ്പെടുത്തും. മത്സര വേദികളിൽ ഹസാർഡ് അനലിസ്റ്റിന്റെ പരിശോധന നടത്തുകയും ആവശ്യമായ സുരക്ഷാ നിർദ്ദേശങ്ങൾ ലഭ്യമാക്കുകയും ചെയ്യും.മയക്കുമരുന്നിന് എതിരായ നടപടികൾ കൂടുതൽ ശക്തമാക്കും. ഡ്രൈവർമാർക്കുവേണ്ടിയും, എൻ.സി.സി., എൻ.എസ്.എസ്., എസ്.പി.സി., ജെ.ആർ.സി., എസ്.&ജി എന്നിവയിൽ നിന്നുള്ള വോളണ്ടിയർമാർക്കു വേണ്ടിയും ജനുവരി 3ന് ന് പരിശീലനം ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണപ്പുര സ്ഥാപിച്ചിട്ടുള്ള പുത്തരിക്കണ്ടം മൈതാനിയിൽ ഗതാഗത കുരുക്ക് ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ മുന്നിറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. കെ.എസ്.ആർ.ടി.സി. ഡ്രൈവർമാർക്കും പ്രൈവറ്റ് ബസ് ഡ്രൈവർമാർക്കും ജാഗ്രതാ നിർദ്ദേശം നൽകും.എല്ലാ വേദികളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ആംബുലൻസ് ഉൾപ്പെടെയുള്ള സേവനം ഒരുക്കിയിട്ടുണ്ട്.

Follow us on

Related News