തിരുവനന്തപുരം:കേരളത്തിൽ മലയാളം ടെലിവിഷൻ വാർത്ത സംപ്രേഷണം ആരംഭിച്ചിട്ട് ഇന്നേക്ക് 40 വർഷം പിന്നിടുന്നു. 1985 ജനുവരി ഒന്നിനാണ് ദൂരദർശൻ ആദ്യ മലയാളം കേന്ദ്രം തിരുവനന്തപുരത്ത് തുടങ്ങിയത്. ആദ്യ മലയാളവാര്‍ത്താ ബുള്ളറ്റിനും 1985 ജനുവരി ഒന്നിന് ആരംഭിച്ചു. മലയാളം വാണിജ്യ പരിപാടികളും അന്നുതന്നെ സംപ്രേക്ഷണം തുടങ്ങി. ഇന്ന് ഇന്ത്യയിലെ 90% നു മുകളിൽ ആളുകൾക്കും 1400 ഭൂതല ട്രാൻസ്മിറ്ററുകളിലൂടെ ദൂരദർശൻ ലഭ്യമാണ്. 46 ദൂരദർശൻ സ്റ്റുഡിയോകൾ രാജ്യമൊട്ടാകെ ദൂരദർശൻ പരിപാടികൾ നിർമ്മിക്കുന്നു. രണ്ടു ദേശീയ ചാനലുകൾ, 11 പ്രാദേശിക ഉപഗ്രഹ ചാനലുകൾ, നാലു സംസ്ഥാന നെറ്റ്വർക്കുകൾ, ഒരു അന്താരാഷ്ട്ര ചാനൽ, ഒരു കായിക ചാനൽ, പാർലമെന്റിനു വേണ്ടി രണ്ടു ചാനലുകൾ എന്നിവ ഉൾപ്പെടെ 19 ചാനലുകൾ ഇന്നു ദൂരദർശന്റെ കീഴിൽ പ്രവർത്തിക്കുന്നു.1976-ൽ ദൂരദർശൻ ആകാശവാണിയിൽ നിന്നും വേർപെടുത്തി,. പ്രസാർ ഭാരതിയുടെ കീഴിലാണ് ഇന്ന് ദൂരദര്‍ശന്‍ പ്രവർത്തിക്കുന്നത്.ഗ്രാമീണ മേഖലകളെ കേന്ദ്രീകരിച്ചാണ് ദൂരദര്‍ശന്‍ അന്നും ഇന്നും പ്രവര്‍ത്തനം തുടരുന്നത്. 22 ഭാഷകളിലായി 30 ചാനലുകളുള്ള ദൂരദര്‍ശന്‍ ലോകത്തെ വലിയ ടെലിവിഷന്‍ നെറ്റ് വര്‍ക്കുകളിലൊന്നാണ് .ഇപ്പോഴും ഭാരതത്തില്‍ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ചാനലാണ് ദൂരദർശൻ

പ്രധാന അധ്യാപകർക്ക് എന്താണ് പണി?: വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രിയുടെ രൂക്ഷ വിമർശനം
തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച...