തിരുവനന്തപുരം:ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസർ തസ്തകകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1267 ഒഴിവുകൾ ഉണ്ട്. അപേക്ഷ ജനുവരി 17 വരെ നൽകാം. പ്രഫഷനൽ, സ്പെഷലിസ്‌റ്റ് ഓഫിസർ വിഭാഗങ്ങളിൽ പ്രവർത്തി പരിചയം ഉള്ളവർക്കാണ് അവസരം. റീട്ടെയ്ൽ ലയബിലിറ്റീസ് (450 ഒഴിവ്), എംഎസ്എംഇ ബാങ്കിങ് (341ഒഴിവ്), റൂറൽ & അഗ്രി ബാങ്കിങ് (200ഒഴിവ്), ഐടി (177ഒഴിവ്), കോർപറേറ്റ് & ഇൻസ്‌റ്റിറ്റ്യൂഷ നൽ ക്രെഡിറ്റ് (30ഒഴിവ്), എൻ്റർപ്രൈസ് ഡേറ്റ മാ നേജ്‌മെന്റ്റ് ഓഫിസ് (25ഒഴിവ്), ഫെസിലിറ്റി മാനേ ജ്മെന്റ്റ് (22ഒഴിവ്), ഫിനാൻസ് (13 ഒഴിവ്), ഇൻഫർമേഷൻ സെക്യൂരിറ്റി (9ഒഴിവ്) വിഭാഗങ്ങളിലാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് അപേക്ഷ നൽകാനും http://bankofbaroda.in സന്ദർശിക്കുക.
മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 17വരെ
തിരുവനന്തപുരം:മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (MPMRCL) വിവിധ...