തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സമയക്രമം കൃത്യമായി പാലിക്കും. എല്ലാ വേദികളിലും രാവിലെ 9.30 ന് തന്നെ മത്സരങ്ങൾ ആരംഭിക്കുന്നതിനുളള ക്രമീകരണങ്ങൾ
ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഉള്ള ഷെഡ്യൂൾ ആകെ ഇനങ്ങളുടെ എണ്ണം അനുസരിച്ച് ക്രമപ്പെടുത്തിയതാണ്.
അപ്പീലുകൾ വരുന്നതോടെ സമയക്രമത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകാം. മത്സരം യഥാസമയം തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതിനും ചില കർശന നടപടികൾ കൈക്കൊള്ളും. ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും വരാത്ത ടീമുകളെ
അയോഗ്യരാക്കുന്നതും പരിഗണനയിലാണ്. സംഘാടക സമിതി ഓഫീസ് ശിക്ഷക്സ ദനിൽ ഇതിനകം തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
നീണ്ട ഇടവേളയ്ക്കുശേഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾ
തിരുവനന്തപുരം: ക്ഷീരകർഷകർക്കും അവരുടെ ആശ്രിതർക്കും...









