പ്രധാന വാർത്തകൾ
കെ-​ടെ​റ്റ് യോ​ഗ്യ​ത നേ​ടാ​തെ ഇ​നി​യും സ​ർ​വി​സി​ൽ തുടരുന്ന അധ്യാപകർക്ക് അവസാന അവസരംകൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ2000ൽ പരം അപ്രന്റീസ് ഒഴിവുകൾഎൽഎസ്എസ്, യുഎസ്എസ്  സ്കോളർഷിപ്പ് കുടിശിക അനുവദിച്ചു: പുതുതായി രേഖകൾ സമർപ്പിച്ചവർക്ക് തുക ഉടൻഹൈക്കോടതിയിൽ നിന്നുണ്ടായത് ആത്മബലം നൽകുന്ന ഉത്തരവെന്ന് അധ്യാപക സമൂഹംഭിന്നശേഷി നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് സമാന കേസുകൾക്കെല്ലാം ബാധകമാക്കി ഉത്തരവിറക്കണം: എഎച്ച്എസ്ടിഎടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം: ഓൺലൈൻ അപേക്ഷ ഇന്നുമുതൽ15ലെ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം: പരീക്ഷ മാറ്റില്ലെന്ന് സിബിഎസ്ഇ ഇന്നും നാളെയും തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം: നാളെ അവധിഹയർ സെക്കൻഡറി അധ്യാപകർക്ക് വാർഷിക പരീക്ഷയ്ക്കിടെ സ്ഥലംമാറ്റംസ്കൂൾ സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിക്ക് 22.66 കോടിയും പാചക ജീവനക്കാർക്ക് 18.63 കോടിയും: തുക അനുവദിച്ചു

സംസ്ഥാന സ്കൂൾ കലോത്സവ പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം ചെയ്തു: വിശദ വിവരങ്ങൾ അറിയാം

Dec 20, 2024 at 12:05 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE

തിരുവനന്തപുരം:അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ വിശദവിവരങ്ങളുമായി പ്രോഗ്രാം ഷെഡ്യൂൾ പുറത്തിറങ്ങി. ജനുവരി 04 മതൽ 08 വരെ തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലാണ് മത്സരങ്ങൾ. ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്നും 101, ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്നും 110, സംസ്‌കൃതോത്സവത്തിൽ 19, അറബിക് കലോത്സവത്തിൽ 19 ഇനങ്ങളിലായി ആകെ 249 ഇനങ്ങളിലായി 15000ൽ പരം കലാ പ്രതിഭകളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുക. നഗരത്തിലെ മുപ്പതോളം സ്‌കൂളുകളെ അക്കോമഡേഷൻ സെന്ററുകളായി തിരഞ്ഞെടുത്തിട്ടുണ്ട്.

കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂൾ ഡൗൺലോഡ് ചെയ്യാം


കലോത്സവ ചരിത്രത്തിൽ ആദ്യമായി അഞ്ച് ഗോത്ര നൃത്തരൂപങ്ങൾകൂടി ഈ വർഷത്തെ
കലോത്സവത്തിന്റെ മത്സര ഇനങ്ങളാവുകയാണ്.
മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം,
മലപുലയ ആട്ടം, ഇരുള നൃത്തം
എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ
തദ്ദേശീയ നൃത്തരൂപങ്ങൾ. സ്വർണ്ണകപ്പിന്റെ ഘോഷയാത്ര രണ്ടായിരത്തി ഇരുപത്തി നാല് ഡിസംബർ 31 ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ച് എല്ലാ ജില്ലകളിലൂടെയും പ്രയാണം പൂർത്തിയാക്കി രണ്ടായിരത്തി ഇരുപത്തിയഞ്ച് ജനുവരി 3 ന് രാവിലെ 10.00 മണിക്ക് തിരുവനന്തപുരം ജില്ലയുടെ അതിർത്തിയായ തട്ടത്ത്മലയിൽ വച്ച് വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ സ്വീകരിച്ച് ഘോഷയാത്രയായി സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നതാണ്.

Follow us on

Related News