പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

ഒഡെപെക് മുഖേന യുഎഇയിൽ ജോലി: 54 ഐടിഐ വിദ്യാർഥികൾക്ക് വീസ കൈമാറി

Dec 18, 2024 at 2:47 pm

Follow us on

തിരുവനന്തപുരം:ഒഡെപെക് മുഖേന യുഎഇയിൽ ജോലി ലഭിച്ച 54 ഐടിഐ വിദ്യാർഥികൾക്ക് വീസ കൈമാറി. പട്ടികജാതി വികസന വകുപ്പിന്റെ ഐടിഐ കളിൽ നിന്ന് വിവിധ കോഴ്‌സുകൾ പാസായവർക്കാണ് അവസരം ലഭിച്ചത്. വിദ്യാർത്ഥികൾക്കുള്ള വീസ
മന്ത്രി ഒ.ആർ.കേളു കൈമാറി. വിദേശ തൊഴിലിൽ നിന്നും കിട്ടുന്ന പരിചയവും അനുഭവവും ജന്മനാടിനും മാതാപിതാക്കൾക്കും കൂടി സഹായമാകുന്ന രീതിയിൽ വിനിയോഗിക്കണമെന്ന് മന്ത്രി കുട്ടികളോട് അഭ്യർത്ഥിച്ചു.

ഡിസംബർ 20, 23 തിയതികളിൽ വിദ്യാർഥികൾ യാത്ര തിരിക്കും. യാത്രാ ചെലവുകൾക്ക് പട്ടികജാതി-പട്ടിക വർഗ വികസന കോർപറേഷൻ സാമ്പത്തിക സഹായവും ലഭ്യമാക്കിയിട്ടുണ്ട്. ഒഡെപെക് പ്രതിനിധികളായ രഞ്ജിത് തോമസ്, അഞ്ജന എസ് നാണുക്കുട്ടൻ, നിഷാന്ത് ആർ.എസ്, ഐ ടി ഐ ട്രെയിനിങ്ങ് ഓഫീസർ മുനീർ എം, അസിസ്റ്റന്റ് ട്രെയിനിങ്ങ് ഓഫീസർ സിബി എ പി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Follow us on

Related News