തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓട്ടോണമസ് കോളേജുകൾ ഒഴികെയുള്ള എല്ലാ കോളേജുകളും 2025 – 26 അധ്യയന വർഷത്തേക്കുള്ള പ്രൊവിഷണൽ അഫിലിയേഷൻ (സി.പി.എ.) പുതുക്കുന്നതിന് അവസരം. ഇതിനായി നിശ്ചിത മാതൃകയിൽ ഇ-മെയിൽ മുഖേന cpa@uoc.ac.in എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ തപാലിൽ സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. പിഴ കൂടാതെ ഡിസംബർ 15 വരെയും 1,225/- രൂപ പിഴയോടെ 31 വരെയും പിഴയും അധിക പിഴയും ഉൾപ്പെടെ 13,385/- രൂപ സഹിതം ജനുവരി 31 വരെയും അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാത്ത കോളജുകളെ സർവകലാശാലയുടെ 2025 – 26 അധ്യയന വർഷത്തേക്കുള്ള പ്രവേശന പ്രക്രിയയിൽ ഉൾപ്പെടുത്തുന്നതല്ല. അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും സർവകലാശാലാ വെബ്സൈറ്റിൽ https://uoc.ac.in/.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പിഎച്ച്ഡി പ്രവേശനം: അപേക്ഷ ജനുവരി 31വരെ
തിരുവനന്തപുരം: കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM)ൽ 2025...