തിരുവനന്തപുരം:കേന്ദ്ര പൊതുമേഖല സ്ഥാപനമായ നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു. യങ് പ്രഫഷണല്‍, അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ തസ്തികളിൽ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. നിയമനത്തിനായി നവംബര്‍ 26ന് അഭിമുഖം നടക്കും. ആകെ 4 ഒഴിവുകൾ ഉണ്ട്. 18,000 രൂപ മുതല്‍ 30,000 രൂപ വരെയാണ് ശമ്പളം.
പ്രായം 21 മുതല്‍ 45 വയസ് വരെ. അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ക്ക് 18 മുതല്‍ 50 വരെയാണ് പ്രായപരിധി. B.Sc. in Agriculture / Biotechnology / Environmental Science / ബോട്ടണിയാണ് യങ് പ്രഫഷണല്‍ നിയമനത്തിനുള്ള യോഗ്യത. അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓപ്പറേറ്റര്‍ നിയമനത്തിന് Mtariculation with +2 Vocational in Agriculture related subject / Diploma in Agriculture അല്ലെങ്കിൽ Mtariculation with two (02) years of working experience in agricultural field work & Agriculture farm machinery operation skill certificate from recognized Institute. യങ് പ്രൊഫഷണല്‍ നിയമനത്തിനുള്ള അഭിമുഖം നവംബർ 26ന് രാവിലെ 10നും അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓപ്പറേറ്റര്‍ നിയമനത്തിനുള്ള അഭിമുഖം ഉച്ചയ്ക്ക് 2.30നും നടക്കും. ICAR NRRI, Office Cuttack ലാണ് അഭിമുഖം. ഏറ്റവും പുതിയ പാസ്സ്പോർട്ട് സൈസ് ഫോട്ടോ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, കോപ്പികള്‍ എന്നിവ അഭിമുഖ സമയത്ത് കൈവശം ഉണ്ടാകണം. അപേക്ഷ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...