പ്രധാന വാർത്തകൾ
‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്റെസ്‌ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്‌കോളർഷിപ്പോടെ അവസരംശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി മറ്റു സ്ഥാപനങ്ങളുമായി ചേർന്ന് ഹ്രസ്വകാല, സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകൾ നടത്തുംഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ 

ന്യൂനപക്ഷ വിദ്യാർഥികളുടെ വിദേശ പഠന സ്​കോളർഷിപ്പ്: മാനദണ്ഡം പുതുക്കി

Nov 12, 2024 at 1:00 pm

Follow us on

തിരുവനന്തപുരം:വി​ദേ​ശ രാജ്യങ്ങളിൽ ഉ​പ​രി​പ​ഠ​ന​ത്തി​ന്​ ന്യൂന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ്​​കോ​ള​ർ​ഷി​പ്പ് ​​ അ​നു​വ​ദി​ക്കു​ന്ന​തി​നുള്ള ​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പുതുക്കി നി​ശ്​​ച​യി​ച്ചു. വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, പി​എ​ച്ച്ഡി തുടങ്ങിയ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന​വർക്ക് മാത്രമാണ് സ്കോളർഷിപ്പ് ലഭിക്കുക. ബിപിഎ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ അ​ർ​ഹ​ത ഉണ്ടാകുക. ഡിപ്ലോമ/​പിജി ഡിപ്ലോമ ​കോഴ്സുകൾ പ​രി​ഗ​ണി​ക്കി​ല്ല. പുതിയ ഉത്തരവ് പ്രകാരം ഒ​രു വി​ദ്യാ​ർ​ഥി​ക്ക്​ അ​നു​വ​ദി​ക്കു​ന്ന ഉ​യ​ർന്ന സ്​​കോ​ള​ർ​ഷിപ്പ് ​തുക 5​​ ല​ക്ഷം രൂ​പ​യാ​ണ്. ബിപിഎ​ൽ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ മ​തി​യാ​യ അ​പേ​ക്ഷ​ക​രി​ല്ലെ​ങ്കി​ൽ, 8ലക്ഷം രൂ​പ​യി​ൽ താ​ഴെ കു​ടും​ബ വരു​മാ​ന​മു​ള്ള എപിഎ​ൽ വി​ഭാ​ഗ​ക്കാ​രെ​ പ​രി​ഗ​ണി​ക്കും. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ പ​ഠോ പ​ർ​ദേ​ശ്​ പ​ദ്ധ​തിയുടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന​വ​ർ മറ്റു സ്​​കോള​ർ​ഷി​പ്പി​ന്​ അ​ർ​ഹ​ര​ല്ല. അ​പേ​ക്ഷ​ക​നും മാ​താ​പി​താ​ക്ക​ളും കേ​ര​ള​ത്തി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യി​രി​ക്ക​ണം. മുസ്​​ലിം, കൃ​സ്ത്യ​ൻ, സി​ഖ്, ബു​ദ്ധ, ജൈ​ന, പാ​ഴ്​​സി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക്​ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യാ​യി​രി​ക്കും സ്​​കോ​ള​ർ​ഷി​പ്​ അ​നു​വ​ദി​ക്കു​ക. ഒരു കു​ടും​ബ​ത്തി​ൽ ഒരാ​ൾ​ക്ക് മാത്രമേ സ്കോ​ള​ർ​ഷി​പ്പിന് അർഹതയുണ്ടാകൂ. അപേക്ഷകരുടെ പ്രായം 2024 ജൂ​ൺ ഒ​ന്നി​ന്​ 35ന്​ ​താ​ഴെ​യാ​യി​രിക്ക​ണം. വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ഇന്ത്യ​യി​ലെ ഉ​പ​കേ​ന്ദ്രങ്ങ​ളി​ലോ വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഇ​ന്ത്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി സം​യു​ക്​​ത​മാ​യി രാ​ജ്യ​ത്തി​ന​ക​ത്ത്​ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലോ പ​ഠി​ക്കു​ന്ന​വ​ർക്ക് സ്കോളർഷിപ്പ് ലഭിക്കില്ല. സ്​​​കോ​ള​ർ​ഷി​പ്പി​ന്​ തെ​ര​ഞ്ഞെ​ടു​ത്ത ശേ​ഷം മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ കോ​ഴ്സോ സ​ർ​വ​ക​ലാ​ശാ​ല​യോ മാ​റി​യാ​ൽ തു​ക തി​രി​ച്ച​ട​ക്ക​ണം. അതാത് വർഷം തന്നെ ​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ഠ​നം ആ​രം​ഭി​ച്ചി​രി​ക്ക​ണം.

Follow us on

Related News