എറണാകുളം: സ്‌കൂള്‍ തലത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ താരങ്ങള്‍ കായികരംഗത്തു നിന്ന് അപ്രത്യക്ഷമായെന്നും കായിക രംഗത്തെ പ്രകടനങ്ങള്‍ ഇപ്പോൾ ഗ്രേസ് മാര്‍ക്ക് നേടാനുള്ള ഉപാധി മാത്രമായെന്നും മുഖ്യമന്ത്രി പിണറയി വിജയൻ. സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേളയുടെ ഭാഗമായ എല്ലാ വിദ്യാര്‍ഥികളെയും ഹാര്‍ദ്ദമായി അഭിവാദ്യം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സംസ്ഥാനം സമഗ്രവും വിശാലവുമായ ഒരു കായികോത്സവം സംഘടിപ്പിക്കുന്നത്. കായികപ്രതിഭകളുടെ എണ്ണം നോക്കുകയാണെങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ കായിക മേളകളില്‍ ഒന്നായി കേരള സ്‌കൂള്‍ കായിക മേളയെ കാണാം. ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് എന്ന ആശയതിലൂന്നിയാണ് ഒളിമ്പിക്സ് മാതൃകയിൽ മേള സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചു
തിരുവനന്തപുരം:സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ ലബോറട്ടറികളിൽ നടത്തിയ...