പ്രധാന വാർത്തകൾ
ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാംഎൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാംകോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെനിങ്ങൾക്ക് നന്നായി ഫോട്ടോ എടുക്കാൻ അറിയുമോ..? ഒന്നാം സമ്മാനം 50,000 രൂപമാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ സെപ്റ്റംബർ 19വരെനവാഗതരെ സ്വാഗതം ചെയ്ത് നെഹ്‌റു അക്കാദമി ഓഫ് ലോതപാല്‍ വകുപ്പിന്റെ ദീന്‍ ദയാല്‍ സ്പര്‍ശ് സ്‌കോളര്‍ഷിപ്പ്: അപേക്ഷ 30വരെ

എഡിഎമ്മിന്റെ മരണം സംബന്ധിച്ച് ചോദ്യപേപ്പര്‍: കോളജ് അധ്യാപകനെ നീക്കം ചെയ്തു

Nov 8, 2024 at 7:00 am

Follow us on

കാസര്‍കോട്: എഡിഎം കെ.നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം എല്‍എല്‍ബി പരീക്ഷ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയ അധ്യാപകനെ കണ്ണൂർ സർവകലാശാല ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. മഞ്ചേശ്വരം ലോ കോളജിലെ താത്കാലിക അധ്യാപകനായ ഷെറിന്‍ എബ്രഹാമിനെയാണ് ജോലിയിൽ നിന്ന് നീക്കം ചെയ്തത്. ത്രിവത്സര എൽഎൽബി മൂന്നാം സെമസ്റ്റർ ഇന്റേണൽ പരീക്ഷാ പേപ്പറിലാണ് എഡിഎമ്മിൻ്റെ കേസ് സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചത്. സംഭവം സെനറ്റ് അംഗങ്ങൾ ഏറ്റെടുത്തതോടെയാണ് നടപടി. ചോദ്യപേപ്പറിൽ എഡിഎമ്മിന്റെ പേരോ പി.പി.ദിവ്യയുടെ പേരോ ചേർത്തിരുന്നില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്ന് മാത്രമാണ് ചോദ്യപേപ്പറിൽ ഉണ്ടായിരുന്നത്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ചോദ്യമായി മാത്രമാണ് അതിനെ കണ്ടതെന്നാണ് അദ്ധ്യാപകന്റെ വിശദീകരണം.

Follow us on

Related News