പ്രധാന വാർത്തകൾ
മെഡിക്കൽ പിജി കോഴ്സ്: 11വരെ അപാകതകൾ പരിഹരിക്കാംസർക്കാർ അംഗീകൃത റെജിമെന്റൽ തെറാപ്പി കോഴ്സ്വീഡിയോ എഡിറ്റർ ആൻഡ് ഡിജിറ്റൽ മീഡിയ സ്‌പെഷ്യലിസ്‌റ്, ഗ്രാഫിക് ഡിസൈനർ, വിഡിയോഗ്രാഫർ നിയമനംനാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ തീയതി മറക്കല്ലേട്രാക്ക് തെറ്റിയോടി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സ്വര്‍ണ മെഡല്‍ ജേതാവിനെ അയോഗ്യനാക്കിഎഡിഎമ്മിന്റെ മരണം സംബന്ധിച്ച് ചോദ്യപേപ്പര്‍: കോളജ് അധ്യാപകനെ നീക്കം ചെയ്തുസംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ മീറ്റ് റെക്കോർഡുമായി മുഹമ്മദ് അമീന്‍ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിൽ വീണ്ടും പ്രതിസന്ധി: നിയമനം കാത്ത് നൂറുകണക്കിന് ഉദ്യോഗാർഥികൾഫോട്ടോ ജേണലിസം ഡിപ്ലോമ: അപേക്ഷ 23വരെസ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്: ഗൂഗിൾ ഫോം സമർപ്പിക്കണം

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിൽ വീണ്ടും പ്രതിസന്ധി: നിയമനം കാത്ത് നൂറുകണക്കിന് ഉദ്യോഗാർഥികൾ

Nov 7, 2024 at 7:00 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ ഇംഗ്ലീഷ് വിഷയത്തിനും പീരീഡ് അടിസ്ഥാനത്തിൽ തസ്തിക നിർണയിച്ച് സ്ഥിര അധ്യാപക നിയമനം നടത്തണമെന്ന കോടതി വിധി സർക്കാർ ഉടൻ നടപ്പാക്കില്ലെന്ന് ഉറപ്പായി. തസ്തിക നിർണയത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന അധിക തസ്തികകൾ താൽക്കാലിക തസ്തികകൾ മാത്രമായിരിക്കുമെന്നും അവയിലേക്ക് താത്കാലിക നിയമനം മാത്രമേ നടത്താൻ കഴിയൂ എന്നും ചൂണ്ടിക്കാട്ടി സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതോടെയാണ് നൂറുകണക്കിന് ഉദ്യോഗാർഥികൾ പ്രതിസന്ധിയിലായത്. മറ്റ് വിഷയങ്ങളിൽ നൂറു കണക്കിന് സ്ഥിരം നിയമനങ്ങൾ നടത്തുമ്പോൾ ഇംഗ്ലീഷ് അധ്യാപക നിയമനങ്ങൾക്ക് മാത്രമാണ് സാമ്പത്തിക പ്രതിസന്ധി എന്ന കാരണം പറഞ്ഞു സർക്കാർ തള്ളിക്കളയുന്നതെന്ന് റാങ്ക് ലിസ്റ്റിൽ ഉള്ള ഉദ്യോഗാർഥികൾ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധികാരണം നടപടി കൈക്കൊള്ളനാവില്ലായെന്നും തസ്തികകളിൽ നിയമനം നടത്തുന്നത് എപ്രകാരം ആവണമെന്ന് സർക്കാരിന് തീരുമാനിക്കാം എന്ന വിശദീകരണവുമാണ് ഉത്തരവിലുള്ളത്. ഈ ഉത്തരവിലൂടെ വിദ്യാർത്ഥികളുടെ അവകാശങ്ങളെയും ഉദ്യോഗാർഥികളുടെ അവസരങ്ങളെയും ഹൈക്കോടതി വിധിയെയും ചവിട്ടി അരക്കുന്ന നടപടിയാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടി.
ഇതിനുപുറമെ, ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കാൻ നിർദേശിച്ച് 2021ൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരേ സർക്കാർ പുനഃപരിശോധനാ ഹർജിയും നൽകിയിട്ടുണ്ട്. സ്ഥിരനിയമനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഉദ്യോഗാർഥികളും തീരുമാനിച്ചു കഴിഞ്ഞു.
ഹൈക്കോടതി ഉത്തരവിന്റെ ഭാഗമായി 649 ഇംഗ്ലീഷ് തസ്തിക കൾക്ക് കഴിഞ്ഞ വർഷം മന്ത്രി സഭായോഗം അനുമതി നൽകിയിരുന്നു. ഇംഗ്ലീഷ് അധ്യാപകരെ
താത്കാലികമായി നിയമിക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് പുതിയ ഉത്തരവ്. തസ്തിക നിർണയിച്ച് പി.എസ്.സി.വഴി സ്ഥിരനിയമനം നടത്തണമെന്നാണ് ഉദ്യോഗാർഥികൾ ആവർത്തിച്ച് ആവശ്യപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ അതുസാധ്യമല്ലെന്ന നിലപാടിലാണ് സർക്കാർ. മലയാളവും ഹിന്ദിയും ഉൾപ്പെടെ എല്ലാ ഭാഷകളിലും പി.എസ്. സി. നിയമനം നടക്കുന്നുണ്ടന്നും ഇംഗ്ലീഷിനോടു മാത്രമാണ് വിവേചനമെന്നും ഉദ്യോഗാർഥികൾ കുറ്റപ്പെടുത്തുന്നുണ്ട്.

Follow us on

Related News