പ്രധാന വാർത്തകൾ
കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ്: എല്ലാ കോളജുകളിലും സ്‌പോര്‍ട്‌സ് ക്ലബ്ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് അഡ്മിറ്റ് കാർഡുകൾ നവംബർ 28 മുതൽഇഗ്‌നോ പിഎച്ച്‌ഡി രജിസ്‌ട്രേഷൻ 25വരെ നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് സൗജന്യ കോഴ്‌സുമായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർ​ഗനൈസേഷൻപഞ്ചവത്സര എൽഎൽബി: സ്ട്രേ വേക്കൻസി അലോട്ട്മെന്റ്എംഫാം പ്രവേശനം: അന്തിമ റാങ്ക് ലിസ്റ്റ്, കാറ്റഗറി ലിസ്റ്റ്പ്രവാസികൾക്ക് ജോലി നൽകാം: നോർക്ക റൂട്ട്‌സ്-നെയിം സ്‌കീമിൽ അപേക്ഷ നൽകാംകെ-ടെറ്റ് നവംബർ 2024 പരീക്ഷയ്ക്ക് അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടി: തിരുത്തലുകൾക്കും അവസരംനാളെ സംസ്ഥാന വ്യാപകമായി എഐഎസ്‌എഫിന്റെ ക്യാമ്പസ് ബന്ദ്പ്രൊഫിഷ്യൻസി അവാർഡിനായി 28.30 ലക്ഷം അനുവദിച്ചു: എസ്എസ്എൽസി വിഭാഗത്തിൽ 341 പേരും ഹയർ സെക്കന്ററി വിഭാഗത്തിൽ 225 പേരും അർഹർ

പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നുവെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി വി.ശിവൻകുട്ടി

Oct 24, 2024 at 4:30 pm

Follow us on

തിരുവനന്തപുരം:പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നുവെന്ന പ്രചാരണം കണക്കുകളെ തെറ്റായി വ്യാഖ്യനിക്കുന്നതു കൊണ്ടാണെന്ന് മന്ത്രി വി.ശിവൻകുട്ടി. വിദ്യാഭ്യാസരംഗം കേരളീയ സമൂഹത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്. പൊതുവിദ്യാഭ്യാസരംഗത്ത് നടക്കുന്ന ചെറിയ പരിവർത്തനങ്ങൾ പോലും അതീവ പ്രാധാന്യത്തോടെയാണ് സമൂഹം നോക്കികാണുന്നത്. സമൂഹത്തെ ഇങ്ങനെ സജ്ജമാക്കുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അത് തുടരുക തന്നെ വേണം. ഈ രംഗത്തെ വിമർശനബുദ്ധ്യാ വിലയിരുത്തുന്നതും ആരോഗ്യകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു. ജനങ്ങളിലേക്ക് യഥാർത്ഥ വസ്തുത എത്തിക്കുക എന്നത് പ്രധാനമാണ്. യാഥാർഥ്യബോധത്തോടെ വസ്തുതകളെ വിശകലനം ചെയ്തു അവതരിപ്പിക്കണമെങ്കിൽ കണക്കുകളെ സമഗ്രമായി കാണേണ്ടതുണ്ട്. ചില മാധ്യമങ്ങൾ കുട്ടികളുടെ എണ്ണത്തെക്കുറിച്ച് പ്രകടിപ്പിച്ച ആശങ്കകളുണ്ട്. ശാസ്ത്രീയമായ വിശകലനത്തിൻ്റെ അഭാവം അത്തരം ആശങ്കകളും വാർത്തകളിലും ഉണ്ട് എന്നത് പറയാതിരിക്കാൻ കഴിയില്ല. 15 വർഷം മുമ്പ് ജനിച്ച കുട്ടികളാണ് 2024 മാർച്ചിൽ എസ്എസ്എൽസി പരീക്ഷ എഴുതി പത്താം ക്ലാസ് വിദ്യാഭ്യാസം പൂർത്തീകരിച്ചത്. 2009 ൽ രെജിസ്റ്റർ ചെയ്ത ജനനം എന്നത് 5.5 ലക്ഷം വരും. അതായത് ക്രൂഡ് ബർത്ത് റേറ്റ് പതിനാറാണ്. ഇവരാണ് 2014 ൽ ഒന്നാം ക്ലാസിൽ എത്തിയത്. ഇപ്പോൾ ഒന്നാം ക്ലാസിൽ എത്തുന്നത് 2019 ജനിച്ച കുട്ടികളാണ്. 2019ലെ ജനന രജിസ്റ്റർ പ്രകാരം ജനിച്ച കുട്ടികളുടെ എണ്ണം 4.8 ലക്ഷം ആണ്.  ക്രൂഡ് ബർത്ത് റേറ്റ് 13.9 ആണ്. അതായത് 2009 നെ അപേക്ഷിച്ച് 2019 ൽ 70000 കുട്ടികളുടെ കുറവ് ജനനത്തിൽ ഉണ്ടായി. ഇത് സ്വാഭാവികമായും സ്കൂൾ പ്രവേശനത്തെ ബാധിക്കും.

 2024 മാർച്ചിൽ 4.03 ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളായ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും പത്താം ക്ലാസ് പഠനം പൂർത്തിയാക്കി അടുത്തഘട്ടം വിദ്യാഭ്യാസത്തിന് പോയി. 2024 ജൂണിൽ ഒന്നാം ക്ലാസിൽ എത്തിച്ചേർന്നത് 2.51 ലക്ഷം കുട്ടികളാണ്. കേരളത്തിൽ ജനനം രജിസ്റ്റർ ചെയ്ത എല്ലാ കുട്ടികളും ഇവിടെ തന്നെ പഠിക്കണമെന്നില്ല. അതുപോലെ മറ്റു സംസ്ഥാനങ്ങളിൽ ജനിച്ച കുട്ടികൾ കേരളത്തിൽ വരുന്നുമുണ്ട്. ഇതൊന്നും പരിഗണിക്കാതെ കഴിഞ്ഞവർഷത്തെ ആകെ കുട്ടികൾ ഈ വർഷത്തെ ആകെ കുട്ടികൾ എന്ന നിലയിൽ കണക്കുകൂട്ടി പറയുന്നത് ശാസ്ത്രീയമല്ല. 

കഴിഞ്ഞവർഷം ഒന്നു മുതൽ ഒമ്പത് ക്ലാസുകളിൽ പഠിച്ച കുട്ടികളാണ് ഈ വർഷം രണ്ടു മുതൽ 10 വരെ ക്ലാസുകളിലായി പഠിക്കുന്നത്. പൊതുവിദ്യാലയങ്ങൾ ആയ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ കഴിഞ്ഞ അക്കാദമിക വർഷം ഒന്നു മുതൽ 9 വരെ ക്ലാസ്സുകൾ 30.02 ലക്ഷം കുട്ടികളാണ് പഠിച്ചിരുന്നത്. ഈ അക്കാദമിക് വർഷം അവർ രണ്ട് മുതൽ 10 വരെ ക്ലാസുകളിലായി ഉണ്ടാകണം. ഇല്ലെങ്കിൽ പ്രശ്നത്തെ ഗൗരവമായി കാണേണ്ടി വരും. എന്നാൽ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത് ഈ അക്കാദമിക വർഷം രണ്ട് മുതൽ പത്ത് വരെ ക്ലാസുകളിലായി  30.37 ലക്ഷം കുട്ടികൾ പൊതു വിദ്യാലയങ്ങളിൽ ഉണ്ട് എന്നാണ് കാണുന്നത്. അതായത് 35000 കുട്ടികൾ കൂടുതലായി പൊതുവിദ്യാലയ ങ്ങളിൽ ഈ വർഷം കഴിഞ്ഞ വർഷത്തേക്കാൾ അധികമായി പുതുതായി  എത്തിച്ചേർന്നു എന്നാണ്. വസ്തുത ഇതാണ് എന്നിരിക്കെ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നു എന്നൊക്കെ പ്രചരിപ്പിക്കുന്നത് ശരിയാണോ എന്ന് ആലോചിക്കണം. ഇനി സർക്കാർ വിദ്യാലയങ്ങളുടെ കാര്യം നോക്കാം.  ലോവർ പ്രൈമറി ഘട്ടം സർക്കാർ സ്കൂളിൽ പഠനം പൂർത്തീകരിക്കുന്ന കുട്ടികൾ തൊട്ടടുത്ത എയ്ഡഡ് സ്കൂളിൽ അപ്പർപ്രൈമറി പഠനത്തിനായി ചേരുന്നുണ്ടാകാം.  അതനുസരിച്ചുള്ള കുറവ് സർക്കാർ വിദ്യാലയങ്ങളിൽ കാണുന്നു. ഇത് കാലാകാലങ്ങളിൽ പ്രകടമാകുന്ന പ്രവണതയാണ്. പോയ വർഷങ്ങളിലെ സ്ഥിതിവിവര കണക്കുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. 2023-24 അക്കാദമിക വർഷം 10.76 ലക്ഷം കുട്ടികളാണ് സർക്കാർ വിദ്യാലയങ്ങളിൽ ഒന്നു മുതൽ ഒമ്പത്  ക്ലാസ്സുകളിൽ  ഉണ്ടായിരുന്നത്. ഇത്  2024 -25 ൽ 10.68 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ഏതാണ്ട് 8000 കുട്ടികളുടെ കുറവ്.  തൊട്ടു മുൻ വർഷവും 5000 കുട്ടികളുടെ കുറവുണ്ടായിരുന്നു. കേരളത്തിലെ വിദ്യാഭ്യാസസ്ഥാപന ങ്ങളുടെ വിന്യാസം ഇട കലർന്ന് ആയതിനാൽ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളെ ഒരു യൂണിറ്റായി പരിഗണിച്ചുകൊണ്ട് മാത്രമേ കുട്ടികളുടെ എണ്ണത്തെ പരിഗണിക്കാൻ കഴിയൂ.

 കുട്ടികളുടെ എണ്ണം സംബന്ധിച്ച് ചർച്ച ചെയ്യുന്നതോടൊപ്പം ഉയർത്തിക്കൊണ്ടുവന്ന മറ്റു പ്രശ്നങ്ങളെ ഗൗരവത്തോടെ സർക്കാർ കാണുന്നു. സർക്കാർ മാത്രം വിചാരിച്ചാൽ പരിഹരിക്കാൻ കഴിയുന്നതിലും കൂടുതൽ കാര്യങ്ങൾ അതിൽ അന്തർലീനമായിട്ടുണ്ട്. അത് കേരളീയ സമൂഹം സാമൂഹികമായും മറ്റും സംവദിക്കേണ്ട കാര്യങ്ങളാണ്. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുകയും എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം പുറത്തു വരുത്തുകയും ചെയ്യുക എന്നതു തന്നെയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാറിൻ്റെ നയം. ഇതാണ് പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിലൂടെയും വിദ്യാകിരണം മിഷനിലൂടെയും സർക്കാർ നിറവേറ്റുന്നത്. അതിൻ്റെ ഭാഗമായാണ് ഭൗതിക സൗകര്യ വികസനകാര്യങ്ങളിൽ നാളിതുവരെ കാണാത്ത വിധത്തിലുള്ള കുതിച്ചുചാട്ടം പ്രകടമായത്.  ഇതെല്ലാം അക്കാദമിക കാര്യങ്ങളിലും പ്രതിഫലിക്കും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അതനുസരിച്ച് അക്കാദമിക കാര്യങ്ങളിൽ കർമപദ്ധതികൾ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച നടപ്പാക്കി വരുന്നുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Follow us on

Related News

കെ-ടെറ്റ് നവംബർ 2024 പരീക്ഷയ്ക്ക് അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടി: തിരുത്തലുകൾക്കും അവസരം

കെ-ടെറ്റ് നവംബർ 2024 പരീക്ഷയ്ക്ക് അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടി: തിരുത്തലുകൾക്കും അവസരം

തിരുവനന്തപുരം:കെ-ടെറ്റ് നവംബർ 2024 പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി....