തിരുവനന്തപുരം:സംസ്ഥാനത്ത് ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിൽ ഡിവിഷനുകൾ കുറവായെന്ന വാർത്തയിൽ പൊതുവിദ്യാഭ്യാസ വകുപ്പിനോട് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. പൊതു വിദ്യാഭ്യാസ മേഖലയിൽ ഏറെ നേട്ടം ഉണ്ടാക്കുകയും അമ്പരപ്പിക്കുന്ന ഭൗതിക സാഹചര്യം ഒരുക്കുകയും ചെയ്തിട്ടും കുട്ടികളുടെ കുറവ് ഉണ്ടാകാനുള്ള കാരണം പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കണമെന്നാണ് നിർദേശം. പഠനസമ്പ്രദായം സംബന്ധിച്ചും അധ്യാപകരുടെ ബോധനരീതി സംബന്ധിച്ചും വിശദമായ റിപ്പോർട്ട് കമ്മീഷന് സമർപ്പിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.

KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ...