കണ്ണൂർ:ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടർന്ന് കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിലെ മുപ്പതോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻസിപ്പൽ സ്കൂൾ സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്കാണ് ശാരീരിക ആസ്വാസ്ഥ്യം ഉണ്ടായത്. കുട്ടികളെ കണ്ണൂർ ജില്ലാ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണത്തിനൊപ്പം മീൻ കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായതെന്ന് കുട്ടികൾ പറയുന്നു. ആരുടെയും നില ഗുരുതരമല്ല.
സംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക് അനുമതി
തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ 202 പുതിയ...









