തിരുവനന്തപുരം:എട്ടാം ക്ലാസ് വിദ്യാർഥികൾക്കുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 19 വരെ നീട്ടി. 2024-25 അധ്യയന വർഷത്തെ സ്കോളർഷിപ്പ് അപേക്ഷ തീയതിയാണ് നീട്ടിയത്.
55 ശതമാനം മാർക്കോടെ ( SC/ST വിദ്യാർത്ഥികൾക്ക് 50 ശതമാനം) 8-ാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. വിദ്യാർത്ഥിയുടെ കുടുംബത്തിൻ്റെ വാർഷിക വരുമാനം 3,50,000 രൂപയിൽ കൂടരുത്. ഇന്ത്യയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മാത്രമാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് http://dsel.education.gov.in/scheme/nmmss സന്ദർശിക്കുക.
ഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചു
തിരുവനന്തപുരം:സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ ലബോറട്ടറികളിൽ നടത്തിയ...