മലപ്പുറം:സ്കൂൾ കലോത്സവത്തിൽ ഒരു കുട്ടിയുടെ പങ്കാളിത്തം മൂന്ന് വ്യക്തികത ഇനത്തിലും രണ്ട് ഗ്രൂപ്പ് ഇനത്തിലും മാത്രം പരിമിതപ്പെടുത്തുന്ന പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് കെപിഎസ്ടിഎ എടപ്പാൾ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഉത്തരവ് കുട്ടികളുടെ അവസരം നഷ്ടപ്പെടുത്തുമെന്നും യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് കെ എം അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. സി.വി സന്ധ്യ മുഖ്യപ്രഭാഷണം നടത്തി. സി.എസ് മനോജ്, രഞ്ജിത് അടാട്ട്, ബിജു പി സൈമൺ, കെ പ്രമോദ്, പി. ജി സജീവ്, ഇ.ടി സിന്ധു, എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി പി.മുഹമ്മദ് ജലീൽ സ്വാഗതവും, ട്രഷറർ എസ് അശ്വതി നന്ദിയും പറഞ്ഞു.
ഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടം
തേഞ്ഞിപ്പലം: ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസില്‍ ആദ്യമായി പുരുഷവോളിബോള്‍...









