പ്രധാന വാർത്തകൾ
കോളജുകൾക്ക് 15 വരെ അഫിലിയേഷൻ പുതുക്കാം: അപേക്ഷ സമർപ്പിക്കാത്ത കോളജുകൾ പുറത്താകുംകോളജിൽ നിന്നും പുറത്താക്കിയ എസ്എഫ്ഐ നേതാവിന് പരീക്ഷയെഴുതാൻ അനുമതി: വിസിയുടെ ഉത്തരവിനെതിരെ ഗവർണർക്ക് പരാതിപൊതു ഇടങ്ങളെല്ലാം ഭിന്നശേഷി സൗഹാര്‍ദ്ദമാക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു.കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്‌സ്ഓൺലൈനായി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്: സംഘടിപ്പിക്കുന്നത് ദേശീയ തൊഴിൽ സേവന കേന്ദ്രംകിടക്കയിൽ മൂത്രമൊഴിച്ച രണ്ടര വയസ്സുകാരിയെ ക്രൂരമായി ശിക്ഷിച്ച സംഭവം: ആയമാർ അറസ്റ്റിൽസെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൻ്റെ അഡ്മിറ്റ് കാർഡ് ഉടൻ: സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പുകൾ ലഭ്യമാണ്എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്: വ്യാജ സന്ദേശങ്ങളിൽ കുടുങ്ങരുത്പോലീസ്, എക്സൈസ്, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകൾ: പബ്ലിക് സർവീസ് കമ്മീഷന്റെ ഏറ്റവും പുതിയ വാർത്തകൾസ്കൂൾ പിടിഎകളുടെ കാലാവധി സംബന്ധിച്ച് കർശന നിർദേശം: പ്രസിഡന്റിന് 3വർഷം മാത്രം

30 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 12 കെട്ടിടങ്ങളുടെ തറക്കല്ലിടലും നാളെ

Oct 4, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:സംസ്ഥാന സർക്കാരിൻ്റെ വിദ്യാകിരണം മിഷൻ്റെ ഭാഗമായി കിഫ്ബി, പ്ലാൻഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവ പ്രയോജനപ്പെടുത്തി പുതുതായി നിർമ്മിച്ച 30 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതിൽ 3 കോടി കിഫ്ബി ധനസഹായത്തോടെ 8 സ്കൂ‌ൾ കെട്ടിടങ്ങളും 1 കോടി കിഫ്ബി ധനസഹായത്തോടെ 12 സ്‌കൂൾ കെട്ടിടങ്ങളും പ്ലാൻ ഫണ്ടും മറ്റു ഫണ്ടുകളും പ്രയോജനപ്പെടുത്തിയുള്ള 10 സ്കൂൾ കെട്ടിടങ്ങളും ഉൾപ്പെടും. കൂടാതെ 12 പുതിയ സ്കൂ‌ൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടൽ കർമ്മവും ഇതോടൊപ്പം നിർവ്വഹിക്കും.
സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം ജി.എച്ച്.എസിലും മറ്റിടങ്ങളിൽ ഓൺലൈൻ വഴിയുമാണ് നടക്കുന്നത്. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും.

സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന ശ്രീകാര്യം ഗവൺമെൻ്റ് ഹൈസ്‌കൂളിൽ 9.50 കോടി രൂപ വിനിയോഗിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ ഹൈടെക് കെട്ടിട സമുച്ചയമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. തിരുവനന്തപുരം നഗരസഭ സ്‌മാർട്ട് സിറ്റി പദ്ധതി പ്രകാരം 1.01 കോടി രൂപ വിനിയോഗിച്ച് ഈ കെട്ടിട സമുച്ചയത്തിലെ എല്ലാ ക്ലാസ് മുറികളും സ്‌മാർട്ട് ക്ലാസ് റൂമുകളാക്കുന്ന പ്രവൃത്തിയും പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്.

Follow us on

Related News

കോളജിൽ നിന്നും പുറത്താക്കിയ എസ്എഫ്ഐ നേതാവിന് പരീക്ഷയെഴുതാൻ അനുമതി: വിസിയുടെ ഉത്തരവിനെതിരെ ഗവർണർക്ക് പരാതി

കോളജിൽ നിന്നും പുറത്താക്കിയ എസ്എഫ്ഐ നേതാവിന് പരീക്ഷയെഴുതാൻ അനുമതി: വിസിയുടെ ഉത്തരവിനെതിരെ ഗവർണർക്ക് പരാതി

തിരുവനന്തപുരം: കോളജിൽ നിന്ന് പുറത്താക്കിയ എസ്എഫ്ഐ നേതാവിന് പരീക്ഷയെഴുതാൻ...