പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

തവനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളുടെ ടിസി കാണാതായി: സ്കൂളിലെ 17 പ്ലസ് വൺ വിദ്യാർത്ഥികളുടെ ടിസിയാണ് അപ്രത്യക്ഷമായത്

Sep 25, 2024 at 10:00 am

Follow us on

മലപ്പുറം: തവനൂർ കേളപ്പൻ സ്മാരക വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വിദ്യാർത്ഥികളുടെ വിടുതൽ സർട്ടിഫിക്കറ്റുകൾ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി. ഈ വർഷം സ്കൂളിൽ ചേർന്ന 17 പ്ലസ് വൺ വിദ്യാർത്ഥികളുടെ ടിസികളാണ് കാണാതായത്. വിദ്യാഭ്യാസ വകുപ്പിന്റെ
http://hscap.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ കയറിയാണ് ടിസികൾ പിൻവലിച്ചിരിക്കുന്നത്. തങ്ങൾ സ്കൂളിൽ നിന്ന് ടിസി വാങ്ങി പോയ വിവരം ക്ലാസിൽ ഇരിക്കുന്ന വിദ്യാർത്ഥികൾ അറിഞ്ഞിട്ടു പോലുമില്ല. സ്‌കൂൾ പ്രിൻസിപ്പലിന്റെ അനുമതിയില്ലാതെ, പ്രിസിപ്പലിന്റെ ലോഗ് ഇൻ ഉപയോഗിച്ചാണ് ടിസി അനുവദിച്ചിരിക്കുന്നത്. സ്കൂൾ റെക്കോർഡ് പ്രകാരം ഈ 17 വിദ്യാർഥികളും ടിസി വാങ്ങി സ്കൂളിൽ നിന്ന് പുറത്തു പോയിക്കഴിഞ്ഞു. ടി.സി നഷ്ടമായതിനാൽ 17 വിദ്യാർത്ഥികൾ അഡ്മിഷൻ ലിസ്റ്റിൽ നിന്ന് പുറത്തായേക്കും. സംഭവത്തിൽ പ്രിൻസിപ്പലിന്റെ പരാതിയെ തുടർന്ന് കുറ്റിപ്പുറം പൊലീസ് കേസെടുത്തു. സംഭവത്തിൽ സൈബർ സെല്ല് അന്വേഷണം നടത്തുന്നുണ്ട്. ടിസി മാറ്റിയത് സ്കൂളിനുള്ളിലുള്ളവർ തന്നെയെന്നാണ് പൊലീസിന് സംശയിക്കുന്നത്. സ്കൂളിനുള്ളിലെ ആഭ്യന്തര പ്രശ്നമാണ് സംഭവത്തിന് ഇടയാക്കിയതെന്ന് കരുതുന്നുണ്ട്.

Follow us on

Related News