മലപ്പുറം: തവനൂർ കേളപ്പൻ സ്മാരക വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വിദ്യാർത്ഥികളുടെ വിടുതൽ സർട്ടിഫിക്കറ്റുകൾ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി. ഈ വർഷം സ്കൂളിൽ ചേർന്ന 17 പ്ലസ് വൺ വിദ്യാർത്ഥികളുടെ ടിസികളാണ് കാണാതായത്. വിദ്യാഭ്യാസ വകുപ്പിന്റെ
http://hscap.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ കയറിയാണ് ടിസികൾ പിൻവലിച്ചിരിക്കുന്നത്. തങ്ങൾ സ്കൂളിൽ നിന്ന് ടിസി വാങ്ങി പോയ വിവരം ക്ലാസിൽ ഇരിക്കുന്ന വിദ്യാർത്ഥികൾ അറിഞ്ഞിട്ടു പോലുമില്ല. സ്‌കൂൾ പ്രിൻസിപ്പലിന്റെ അനുമതിയില്ലാതെ, പ്രിസിപ്പലിന്റെ ലോഗ് ഇൻ ഉപയോഗിച്ചാണ് ടിസി അനുവദിച്ചിരിക്കുന്നത്. സ്കൂൾ റെക്കോർഡ് പ്രകാരം ഈ 17 വിദ്യാർഥികളും ടിസി വാങ്ങി സ്കൂളിൽ നിന്ന് പുറത്തു പോയിക്കഴിഞ്ഞു. ടി.സി നഷ്ടമായതിനാൽ 17 വിദ്യാർത്ഥികൾ അഡ്മിഷൻ ലിസ്റ്റിൽ നിന്ന് പുറത്തായേക്കും. സംഭവത്തിൽ പ്രിൻസിപ്പലിന്റെ പരാതിയെ തുടർന്ന് കുറ്റിപ്പുറം പൊലീസ് കേസെടുത്തു. സംഭവത്തിൽ സൈബർ സെല്ല് അന്വേഷണം നടത്തുന്നുണ്ട്. ടിസി മാറ്റിയത് സ്കൂളിനുള്ളിലുള്ളവർ തന്നെയെന്നാണ് പൊലീസിന് സംശയിക്കുന്നത്. സ്കൂളിനുള്ളിലെ ആഭ്യന്തര പ്രശ്നമാണ് സംഭവത്തിന് ഇടയാക്കിയതെന്ന് കരുതുന്നുണ്ട്.
എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രം
തിരുവനന്തപുരം: 2025 2026 അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകൾക്ക്...









