പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

ഇന്ത്യൻ റെയിൽവേയിൽ വിവിധ ട്രേഡുകളിൽ അപ്രന്റിസ് നിയമനം: 6745 ഒഴിവുകൾ

Sep 25, 2024 at 6:00 am

Follow us on

തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേയുടെ ഭാഗമായ വെസ്റ്റേൺ റെയിൽവേയിലും നോർത്ത് സെൻട്രൽ റെയിൽവേയിലും ഒട്ടേറെ അപ്രന്റിസ് ഒഴിവുകൾ. ആകെ 6745 ഒഴിവുകൾ ഉണ്ട്. പത്താം ക്ലാസ്, ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പരീക്ഷകളിലെ മാർക്കിൻ്റെ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. പ്രായം 15 വയസിനും 24 വയസിനും ഇടയിൽ.

🔵മുംബൈ ആസ്ഥാനമായ വെസ്റ്റേൺ റെയിൽവേ യിൽ 5066 അപ്രന്റിസ് ഒഴിവുകളാണ് ഉള്ളത്. അപേക്ഷ നൽകാനുള്ള ഒക്ടോബർ 22ആണ്. വെൽഡർ, ടേണർ, ഫിറ്റർ, മെഷിനിസ്റ്റ്, കാർപെന്റർ, പെയിന്റർ (ജനറൽ), മെക്കാനിക്-ഡീസൽ, മെക്കാനിക്- മോട്ടർ വെഹിക്കിൾ, പ്രോഗ്രാമിങ് ആൻഡ് സിം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനി ക്, വയർമാൻ, മെക്കാനിക് റഫ്രിജറേഷൻ & എസി, പൈപ് ഫിറ്റർ, പ്ലമർ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ), സ്റ്റെനോഗ്ര ഫർ (ഇംഗ്ലിഷ്), ഫോർ ജർ & ഹീറ്റ് ട്രീറ്റർ, മെക്കാനിക് തസ്തികളിലേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾ http://rrc-wr.com ൽ ലഭ്യമാണ്.
🔵ഉത്തർപ്രദേശിലെ പ്രയാഗ‌രാജ് ആസ്‌ഥാനമായ
നോർത്ത് സെൻട്രൽ റെയിൽവേയിൽ 1679 അപ്രന്റിസ് ഒഴിവുകൾ ഉണ്ട്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 15ആണ്. ഫിറ്റർ, വെൽഡർ (ജി & ഇ), ആർമേച്ചർ വൈൻഡർ, മെഷിനിസ്റ്റ്, കാർപെന്റർ, ഇലക്ട്രിഷ്യൻ, പെയിന്റർ (ജന റൽ), മെക്കാനിക് (ഡീസൽ), ഇൻഫർമേഷൻ & കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം തസ്തികളിലേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾ http://rrcpryj.org വഴി ലഭ്യമാണ്.

Follow us on

Related News