തിരുവനന്തപുരം:കാനറാ ബാങ്ക് രാജ്യത്ത് 3000 അപ്രന്റിസ് നിയമനം നടത്തുന്നു. കേരളത്തിൽ മാത്രം 200 ഒഴിവുകളുണ്ട്. ബിരുദധാരികൾക്കാണ് അവസരം. 15,000 രൂപയാണ് സ്റ്റൈപ്പൻഡ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരുവർഷം പരിശീലനം നൽകും. ഒക്ടോബർ 4വരെ ഓൺലൈനായി അപേക്ഷ നൽകാം.
ബിരുദ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിൽ നിന്നുള്ള അപേക്ഷകർ പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടുവിൽ മലയാളം പഠിച്ചെന്നു തെളിയി ക്കുന്ന മാർക്ക് ഷീറ്റ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവർക്ക് ഭാഷ പരിശോധന ഉണ്ടാകും. പ്രായപരിധി 20 വയസിനും 28നും ഇടയിൽ. യോഗ്യതാപരീക്ഷ യിലെ മാർക്ക്, ലോക്കൽ ലാംഗ്വേജ് ടെസ്‌റ്റ് എന്നിവ വഴിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷാഫീസ്: 500 രൂപ. പട്ടിക വിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസില്ല. ഓൺലൈനായി ഫീസ് അടയ്ക്കാം. ഓൺലൈൻ റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും http://canarabank.com സന്ദർശിക്കുക.
കേരളത്തിൽ വിവിധ ജില്ലകളിലെ ഒഴിവുകൾ ഇങ്ങനെ:തിരുവനന്തപുരം(28), പത്തനംതിട്ട(7), ഇടുക്കി (2), കൊല്ലം(13), കോട്ടയം (13), ആലപ്പുഴ(10), എറണാകുളം (19), തൃശൂർ (19), മലപ്പുറം (16), പാലക്കാട് (19), കോഴിക്കോട് (19), വയനാട് (6), കണ്ണൂർ (19), കാസർകോട് (10).