പ്രധാന വാർത്തകൾ
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം 

ശാസ്ത്രമേളയുടെ പരിഷ്കരിച്ച മാന്വൽ അടുത്തവർഷം മുതൽ: ഈവർഷം മാറ്റമില്ല

Sep 24, 2024 at 8:26 pm

Follow us on

തിരുവനന്തപുരം:സ്കൂൾ ശാസ്ത്രമേളയുടെ പരിഷ്കരിച്ച മാന്വൽ അടുത്തവർഷം മുതൽ നടപ്പാക്കാൻ തീരുമാനം. നിലവിലുള്ള മാന്വൽ പ്രകാരമുള്ള ഇനങ്ങൾ ഉൾപ്പെടുത്തി ഈ വർഷത്തെ മേള നടത്തും. പുതിയ മാന്വൽ അനുസരിച്ചുള്ള മാറ്റങ്ങൾ ഈ വർഷം നടപ്പാക്കുന്നതിനെതിരെ അധ്യാപക സംഘടനകൾ രംഗത്തെത്തിയ സാഹ ചര്യത്തിലാണ് തീരുമാനം. മന്ത്രി വി.ശിവൻകുട്ടിയാണ് നിർദേശം നൽകിയത്. നിലവിലുള്ള മത്സര ഇനങ്ങളിൽ ചിലത് ഒഴിവാക്കിയും പുതിയ ഇനങ്ങൾ ഉൾപ്പെടുത്തിയുമാണ് മാന്വൽ പരിഷ്കരിച്ചത്. ഈ വർഷത്തെ സംസ്ഥാനതല മത്സരങ്ങൾക്ക് തൊട്ട്മുൻപായി മാന്വൽ പുറത്തിറക്കിയതിനാലാണ് പ്രതിഷേധം ഉയർന്നത്. ഈ വർഷം സ്‌കൂൾതല മേളകൾ നിലവിലുള്ള മാന്വൽ പ്രകാരമാണ് നടത്തിയത്. ഇതുകൊണ്ട്തന്നെ പുതിയ ഇനങ്ങൾ ഉൾപ്പെടുത്തുന്നത് ബുദ്ധിമുട്ടാണെന്നു ചൂണ്ടിക്കാട്ടിയാണ് അധ്യാപക സംഘടനകളുടെ പ്രതിഷേധം ഉയർന്നത്.

Follow us on

Related News