തിരുവനന്തപുരം:ജവഹർ നവോദയ വിദ്യാലയങ്ങളിലെ 2025-26 വർഷത്തെ ആറാം ക്ലാസ് പ്രവേശനത്തിനുളള അപേക്ഷ സമയം നീട്ടി. ജവഹർ നവോദയ വിദ്യാലയ സെലക്ഷൻ ടെസ്റ്റിന്റെ (ജെഎൻവിഎസ്‌ടി) രജിസ്ട്രേഷൻ തീയതി ഒക്ടോബർ 7 വരെ നീട്ടി. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് http://navodaya.gov.in വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിച്ചവർക്ക് എന്തെങ്കിലും തിരുത്തൽ വരുത്താനുണ്ടെങ്കിൽ അവസാന തീയതിക്ക് ശേഷം രണ്ടു ദിവസ ത്തിനുള്ളിൽ ഓൺലൈനായി തിരുത്താം. ജെഎൻവിഎസ്ടി 2025 രജിസ്ട്രേഷൻ പൂർത്തിയാകണമെങ്കിൽ രജിസ്ട്രേഷൻ നമ്പറും ജനന തീയതിയും വേണം.
അപേക്ഷകർ http://navodaya.gov.in സന്ദർശിച്ച ശേഷം ഹൈലൈറ്റ് ചെയ്തിരിക്കുന്ന ലിങ്ക് ടാബിൽ ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്ത ശേഷം അപ്ലിക്കേഷൻ ഫോം പൂരിപ്പിക്കണം. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ പേര് പോലുളഅള അടിസ്ഥാന വിവരങ്ങൾ സമർപ്പിക്കുക. തുടർന്ന് അപ്ലിക്കേഷൻ ഫീ അടയ്ക്കുക. സബ്മിറ്റ് ചെയ്തത ശേഷം പ്രിൻ്റ് ഔട്ടെടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കുക.